Author: admin

മുന്നറിയിപ്പില്‍ മാറ്റം, ബുധനാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബുധനാഴ്ച വരെ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച്…

കെസി വേണുഗോപാല്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുന്നതിനുള്ള പാര്‍ലമെന്ററി സമിതിയായ പബ്ലിക് അക്കൗണ്ടസ് കമ്മിറ്റിയുടെ (പിഎസി) മേധാവിയായി കോണ്‍ഗ്രസ് അംഗം കെസി വേണുഗോപാലിനെ നിയമിച്ചു. ഇതടക്കം അഞ്ചു പാര്‍ലമെന്ററി സമിതികള്‍ക്ക് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല രൂപം നല്‍കി. ഒബിസി ക്ഷേമത്തിനായുള്ള സമിതിക്ക് ബിജെപി…

കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 840 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 53,000 കടന്നു. 53,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 105 രൂപയാണ് കൂടിയത്. 6670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

കോഴിക്കോട് പത്താംക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. അതേ സമയം സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ…

വരും ദിവസങ്ങളിൽ മഴ കനക്കും; പത്തനംതിട്ടയിൽ ഇന്ന് ഓറഞ്ച് അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വരും ദിവസങ്ങളിൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ന്ന് പത്തനംതി​ട്ട ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ർ​ട്ടും നൽ​കി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റി​ല്‍…

വനിത ഡോക്ടറുടെ കൊലപാതകം; ഐഎംഎയുടെ രാജ്യവ്യാപക സമരം ഇന്ന്

തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ സമരം. രാവിലെ ആറു മുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അടിയന്തര സേവനം ഒഴികെയുള്ളവ ബഹിഷ്കരിച്ചാണ് പ്രതിഷേധം. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ…

അർജുനായുള്ള തിരച്ചിൽ ഇനി ഡ്രെഡ്ജിങ് മെഷീൻ വന്നതിന് ശേഷം, പ്രതിസന്ധി

ബം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള തിരച്ചലിൽ അനിശ്ചിതത്വം. ​ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തുന്നതു വരെ തിരച്ചിൽ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ അടുത്ത വ്യാഴാഴ്ച മാത്രമേ ഡ്രഡ്ജർ എത്തിക്കാൻ കഴിയുവെന്നാണ് ഡ്രഡ്ജർ കമ്പനി പറയുന്നത്. ഇതോടെ…

ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി

തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക ഷാജി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് ചെക്ക് കൈമാറി. പട്ടികജാതി- പട്ടികവർഗ്ഗ – പിന്നാക്ക ക്ഷേമ വകുപ്പ്…

ചൂരല്‍മല ദുരന്തം;യുവ കേഡറ്റുകള്‍ക്ക് യാത്രയയപ്പ് നല്‍കി

മുണ്ടക്കൈ- ചൂരല്‍മല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കോയമ്പത്തൂര്‍ നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ എന്‍.സി.സി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ യാത്രയയപ്പ് നല്‍കി. ഓഗസ്റ്റ് എട്ട് മുതല്‍ വിവിധ ഫോഴ്സുകള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനങ്ങളില്‍ കര്‍മ്മനിരതരായിരുന്നു ഇവര്‍. 15 ആണ്‍കുട്ടികളും 15…

കാണാതായവര്‍ക്കുള്ള തെരച്ചില്‍;മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും…