Month: October 2025

കായികതാരങ്ങളെ അനുമോദിച്ചു

മാനന്തവാടി: തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനസ്‌കൂള്‍ ഒളിമ്പിക്‌സില്‍ ബാറ്റ് മിന്റണ്‍ മത്സരത്തില്‍ വയനാടിന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ടകുന്ന് ചെമ്പലക്കര നിഷാദ്-റെനീഷ ദമ്പതികളുടെ മക്കളായ നിദഫാത്തിമ, ലുതുഫിയഫാത്തിമ എന്നിവരെ സിപിഐഎം കോട്ടകുന്ന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐഎം മാനന്തവാടി ഏരിയ…

വയോജനങ്ങൾക്ക് ശ്രേയസിന്റെ സ്നേഹാദരം.

ബത്തേരി:മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്ലാസ്സും,വയോജന ദിനാചരണവും യൂണിറ്റ് ഡയറക്ടർ മോൺസിഞ്ഞോർ ഡോ.ജേക്കബ്ബ് ഓലിക്കൽ ഉദ് ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ് അധ്യ ക്ഷത വഹിച്ചു.വയോജനങ്ങളെ ഷാൾ അണിയിച്ച്…

തദ്ദേശ തിരഞ്ഞെടുപ്പ്: മാനന്തവാടി നഗരസഭയില്‍ എസ്.ഡി.പി.ഐ പത്ത് ഡിവിഷനുകളിൽ മല്‍സരിക്കും

മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ…

നാളത്തെ പഞ്ചായത്ത് പരിഷത്തിനു പറയാനുള്ളത്ജില്ലാ വികസന ജാഥനവം: 1, 2, 3 തീയതികളിൽ

കൽപ്പറ്റ : ജനകീയ ആസൂത്രണം മൂന്നു പതിറ്റാണ്ട് പിന്നിടുകയും സംസ്ഥാനം പ്രാദേശിക തെരഞ്ഞെടുപ്പിനടുത്ത് എത്തിനിൽക്കുകയും ചെയ്യുമ്പോൾ അധികാരവികേന്ദ്രീകരണം പിന്നിട്ട ദശകങ്ങൾ മുന്നോട്ടുള്ള വഴികൾ എന്ന സംസ്ഥാന വികസന ക്യാമ്പയിൻ്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ…

നടവയൽ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു.

വിവിധ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകളുടെ ഭാഗമായാണ് മാധ്യമങ്ങളും വിദ്യാർത്ഥികളും എന്ന വിഷയത്തിൽബോധവൽക്കരണ പരിപാടി നടത്തിയത്.മാധ്യമ പ്രവർത്തകനും ഓൺലൈൻ മീഡിയ അസോസിയേഷൻ വയനാട് ജില്ലാ പ്രസിഡണ്ടുമായ സി.വി. ഷിബു ക്ലാസ്സ് എടുത്തു.പ്രിൻസിപ്പാൾ ജെയിംസ്‌ പോൾ , എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജെന്നി ജോസ്…

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് സ്‌കൂട്ടറില്‍…

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിലൂടെ കേരളം പുതിയ ചരിത്രമാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിൽ നിന്നും പദ്ധതിക്ക് ലഭിച്ചത്. കേരളത്തിന് പുറത്തും ഇന്ത്യയ്ക്ക് പുറത്തും ഈ നേട്ടം ചർച്ച ചെയ്യപ്പെട്ടു. പദ്ധതി ഒരു സുപ്രഭാതത്തിൽ എടുത്ത…

സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു, കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ്…

കേരളത്തിന്‍റെ എതിര്‍പ്പിന് വിലയില്ല; ആളിയാര്‍ വെള്ളം തിരികെ പമ്പ് ചെയ്ത് വൈദ്യുതി ഉത്പാദനം; പദ്ധതിയുമായി തമിഴ്നാട് മുന്നോട്ട്

കൊച്ചി: ആളിയാര്‍ ഡാമിന് സമീപം പുതിയ പമ്പ്ഡ് സ്റ്റോറേജ് ജല വൈദ്യുതി പദ്ധതി സ്ഥാപിക്കാനുള്ള തമിഴ്‌നാടിന്റെ നീക്കത്തില്‍ കേരളത്തിന് പ്രതിഷേധം. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിന് വിരുദ്ധമാണ് തമിഴ്‌നാടിന്റെ നീക്കം എന്നാണ് കേരളത്തിന്റെ വാദം. 11721 കോടി മുതല്‍ മുടക്കില്‍…

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷന്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമല്‍ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം. ഇന്ന് പുലര്‍ച്ചെ നാട്ടുകാരാണ്…