Month: June 2026

‘വെടിവച്ച് കൊല്ലും’; സന്ദീപ് വാര്യര്‍ക്ക് അജ്ഞാതന്റെ ഭീഷണി കോള്‍

സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് വധഭീഷണി. വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ് അജ്ഞാതന്‍ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു. എംഎല്‍എ പൊലീസില്‍ പരാതി സമര്‍പ്പിച്ചു. ഫോണ്‍ കോള്‍ വന്നത് വാരണസിയില്‍ നിന്നെന്നാണ് പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ കോള്‍ വന്ന സിം രജിസ്റ്റര്‍…

നെടുമങ്ങാട്ടെ കുഞ്ഞിന്റെ കൊലപാതകം: അഷ്‌കറിനെതിരെ കൊലക്കുറ്റം ചുമത്തി; അഖിലയും അഷ്‌കറും റിമാന്‍ഡില്‍

തിരുവനന്തപുരം നെടുമങ്ങാട് പനവൂരിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതികളായ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും റിമാന്‍ഡില്‍. നെടുമങ്ങാട് സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. അഷ്‌കറിന് എതിരെ കൊലപാതകക്കുറ്റം ചുമത്തി. കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നുവെന്നാണ് അഷ്‌കറിന്റെ കുറ്റസമ്മതം. ഒന്നര വയസുകാരന്‍ നേരിട്ടത്…

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചു? നിര്‍ണായക തീരുമാനങ്ങള്‍ തന്നെ അറിയിക്കുന്നില്ലെന്ന് കാട്ടി രാജിക്കത്ത് നല്‍കിയതായി സൂചന

പശ്ചിമേഷ്യയില്‍ സമാധന ശ്രമങ്ങള്‍ തുടരുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രാജിവെച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തെ നിര്‍ണായക തീരുമാനങ്ങളില്‍ നിന്നും തന്റെ സര്‍ക്കാരിനെ പൂര്‍ണ്ണമായി ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. രാജികത്ത് പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ ഓഫീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനിലെ…

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കൂട്ടി; മില്‍മയുടെ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 46 രൂപയാണ് വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. നേരത്തെ 3,085.00 രൂപയായിരുന്നു ഒരു സിലിണ്ടറിന് നല്‍കേണ്ടി വരുന്നതെങ്കില്‍ ഇപ്പോള്‍ 3131 രൂപയാക്കി. ഇറാന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഗാര്‍ഹിക സിലിണ്ടറിന്റെ…

അക്ഷരമുറ്റത്തേക്ക് കുഞ്ഞുങ്ങള്‍; സ്‌കൂളിലേക്ക് തിരികെയെത്തുക 42 ലക്ഷം കുട്ടികള്‍; പ്രവേശനോത്സവത്തോട് അനുബന്ധിച്ച് വര്‍ണാഭമായ പരിപാടികള്‍

വേനല്‍ അവധി കഴിഞ്ഞ് സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും. പുതിയ അധ്യയനവര്‍ഷത്തെയും ഒന്നാം ക്ലാസിലേക്ക് എത്തുന്ന കുരുന്നുകളെയും വരവേല്‍ക്കാന്‍ സ്‌കൂളുകള്‍ ഒരുങ്ങി. ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലായി 42 ലക്ഷത്തോളം കുട്ടികളാണ് ഇന്ന് സ്‌കൂളുകളിലേക്ക് എത്തുക. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല…

ഇ ഡി അന്വേഷണം തടയണം; സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരോഗണിക്കുക. ഹര്‍ജിയെ ഇ ഡി അതിശക്തമായി എതിര്‍ക്കും. ഇ ഡിയ്ക്ക് വേണ്ടി അഡിഷണല്‍…