‘പനമരം. “മാവ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളം അധ്യാപക വേദി ജില്ലാതല സംഗമവും യാത്രയയപ്പും നടത്തി. വയനാട് ജില്ലയിലെ മലയാളം അധ്യാപകരുടെ കൂട്ടായ്മയാണിത്.ജൂൺ 28 ന് ഞായർ രാവിലെ പനമരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മലയാളികളുടെ ഇഷ്ടകവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിൽ നിന്നുമുള്ള മലയാളം അദ്ധ്യാപകർ പങ്കെടുത്തു. ഈ വർഷം വിരമിക്കുകയും പ്രമോഷൻ നേടി പോവുകയും ചെയ്ത വിവിധ മലയാളം അദ്ധ്യാപകരെ മാവ് കൂട്ടായ്മ ആദരിച്ചു. ശ്രീജേഷ്.ബി.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മുഹമ്മദലി സ്വാഗതവും ഷിബു.ടി.ആർ നന്ദിയും പറഞ്ഞു. അദ്ധ്യാപകരുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *