2026 നവംബർ 17 ചൊവ്വ
തിരുവനന്തപുരം ∙ പെട്രോളിൽ എഥനോൾ കലർത്തിയത് നിശ്ചിത പരിധിയിലും കൂടുതലാണോയെന്നു കണ്ടെത്താനുള്ള നൂതന പരിശോധനാ കിറ്റുകൾ കേരളത്തിൽ എത്തി. ശേഖരിച്ച സാംപിളുകളുടെ പരിശോധന ഇവ ഉപയോഗിച്ച് ഈയാഴ്ചതന്നെ ആരംഭിക്കും. ഇന്ത്യൻ ഓയിൽ കോർപറേഷനിൽ നിന്നാണ് ഇവ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിൽ എത്തിച്ചത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണിത്. വകുപ്പിന്റെ കീഴിലുള്ള ഈ ലാബുകളിൽ ആദ്യമായാണ് ഇ– 20 പെട്രോളിന്റെ (പെട്രോളിൽ എഥനോൾ 20% കലർത്തുന്നതിനെ സൂചിപ്പിക്കുന്നത്) ഗുണമേന്മാ പരിശോധന നടത്തുന്നത്. അതിനാൽ, നിയമപരമായ സംരക്ഷണം ഉറപ്പാക്കി കൃത്യമായ റിപ്പോർട്ട് ലഭിക്കുന്നതിനാണ് പ്രത്യേക കിറ്റുകൾ എത്തിച്ചത്.
നിലവിൽ ഒരു ലീറ്റർ വീതമുള്ള 13 സാംപിളുകൾ ലബോറട്ടറികൾക്ക് കൈമാറിയിട്ടുണ്ട്. 2005ലെ മോട്ടർ സ്പിരിറ്റ് ആൻഡ് ഹൈസ്പീഡ് ഡീസൽ (റഗുലേഷൻ ഓഫ് സപ്ലൈ, ഡിസ്ട്രിബ്യൂഷൻ ആൻഡ് പ്രിവൻഷൻ ഓഫ് മാൽപ്രാക്ടീസസ് ) നിയമപ്രകാരം, ശേഖരിച്ച സാംപിൾ 10 ദിവസത്തിനകം ലാബുകളിൽ എത്തിക്കണമെന്നും പരിശോധനാ റിപ്പോർട്ട് 30 ദിവസത്തിനകം നൽകണമെന്നുമാണു വ്യവസ്ഥ. പരിശോധന തുടരും: മന്ത്രി അനൂപ്; ആലപ്പുഴയിലും കാസർകോട്ടും സാംപിൾ ശേഖരിച്ചു തിരുവനന്തപുരം ∙ പെട്രോളിൽ അനുവദനീയമായ 20 ശതമാനത്തിലും കൂടുതൽ എഥന ോൾ കലർത്തി വിൽപന നടത്തുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള സാംപിൾ ശേഖരണം സിവിൽ സപ്ലൈസ് വകുപ്പ് പുനരാരംഭിച്ചു. ആലപ്പുഴ, കാസർകോട് ജില്ലകളിലെ 4 പമ്പുകളിൽ നിന്ന് എണ്ണക്കമ്പനി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാംപിൾ ശേഖരിച്ചു.
ഇത് കോഴിക്കോട് റീജനൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ പരിശോധനയ്ക്കു നൽകും. കഴിഞ്ഞയാഴ്ച 4 ജില്ലകളിലെ 9 പമ്പുകളിൽ നിന്ന് ശേഖരിച്ചിരുന്നു. അളവിൽ കൂടുതൽ എഥനോൾ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഉപയോക്താക്കൾക്കു ഗുണനിലവാരമുള്ള ഇന്ധനം ഉറപ്പാക്കുകയാണ് ലക്ഷ്യം. മായംചേർക്കലും മറ്റു ക്രമക്കേടുകളും തടയും. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി അറിയിച്ചു. കർണാടകയിലെ ചില പമ്പിൽ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തിയ ഇന്ധനം വിൽക്കുന്നതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേര ളത്തിലും പരിശോധനയ്ക്ക് ഉത്തരവിട്ടത്.
