മാനന്തവാടി: നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ ചില്ലറ വിപണിയിലെ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ‘ജനരോഷ തീപ്പന്തം’ പ്രതിഷേധത്തിന്റെ ഭാഗമായി മാനന്തവാടി മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.

വിലക്കയറ്റം നിയന്ത്രിച്ച് സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ തുടരുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *