2026 നവംബർ 17 ചൊവ്വ

മലപ്പുറം: യുഡിഎഫിൽ ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജന ചര്‍ച്ചകളും ഭിന്നതകളും തുടരുന്നതിനിടെ കെടിഡിസി ചെയര്‍മാന്‍ പദവിയില്‍ കണ്ണുവെച്ച് പി.വി അന്‍വര്‍. ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അന്‍വര്‍ കത്ത് നല്‍കി. നാല് ബോര്‍ഡ് കോര്‍പറേഷനുകളില്‍ അംഗത്വം വേണമെന്നും ആവശ്യപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും വടക്കന്‍ കേരളത്തിലെ മുന്നേറ്റങ്ങളില്‍ അന്‍വറിന്റെ സാന്നിധ്യം നിര്‍ണായകമായിട്ടുണ്ടെന്ന വിലയിരുത്തല്‍ നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് അന്‍വര്‍ വീണ്ടും സജീവമാകുന്നത്.

അസോസിയേറ്റ് മെമ്പര്‍ എന്ന നിലയില്‍ അന്‍വറിനെ പരിഗണിക്കുമെന്നാണ് സൂചന. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തെക്കുറിച്ചോ മറ്റ് ബോര്‍ഡ് അംഗത്വങ്ങളെക്കുറിച്ചോ വ്യക്തമായ ഉറപ്പുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല.

അതേസമയം, ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ആര്‍എസ്പിയും ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ അതൃപ്തിയും എതിര്‍പ്പുകളും മുന്നണിക്കുള്ളില്‍ തുടരുകയാണ്. നേരത്തെ കെടിഡിസി ചെയര്‍മാന്‍ പദവിയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പാലോട് രവി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *