മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മാനന്തവാടി നഗരസഭയില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) 10 ഡിവിഷനുകളിൽ മല്‍സരിക്കാന്‍ തീരുമാനിച്ചു. അവകാശങ്ങള്‍ അര്‍ഹരിലേക്കെത്തിച്ച് അഴിമതിയില്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന മുദ്രാവാക്യവുമായാണ് പാര്‍ട്ടി ജനവിധി തേടുന്നതെന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും മാനന്തവാടിയില്‍ ചേര്‍ന്ന എസ്.ഡി.പി.ഐ മുനിസിപ്പില്‍ കമ്മിറ്റി യോഗം അഭ്യര്‍ഥിച്ചു. യോഗം മാനന്തവാടി മണ്ഡലം ട്രഷറര്‍ ടി.കെ ഷുഹൈബ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പില്‍ കമ്മിറ്റി പ്രസിഡന്റ് കെ സുബൈര്‍, മുനിസിപ്പില്‍ സെക്രട്ടറി കെ.എം നൗഷാദ്, ട്രഷറര്‍ സലാം പഞ്ചാരക്കൊല്ലി സംസാരിച്ചു.
l

By ONLINE

Leave a Reply

Your email address will not be published. Required fields are marked *