2026 നവംബർ 8 ഞായർ

സൂറത്ത്∙ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി ഒരു ലക്ഷം രൂപ നല്‍കുന്ന തൊഴിലുടമയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. സൂറത്തിലെ പ്രമുഖ വസ്ത്രവ്യാപാരിയായ രാംസ്വരൂപ് മുണ്ടെയാണ് ജീവനക്കാർക്ക് വലിയ തുക ബോണസായി നൽകിയത്. രാം സ്വരൂപ് വനിതാ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും മറ്റ് സമ്മാനങ്ങളും നൽകുന്നതാണ് വിഡിയോയിലുള്ളത്.

സമ്മാനങ്ങള്‍ വാങ്ങിയ ശേഷം വിതുമ്പുന്ന ജീവനക്കാരേയും വിഡിയോയില്‍ കാണാം. പ്രശസ്തിക്കുവേണ്ടിയല്ല ഇതു ചെയ്തതെന്നും കഠിനാധ്വാനത്തിന്റെ വില തനിക്ക് നന്നായറിയാമെന്നും രാംസ്വരൂപ് പറയുന്നു. ‘രാപ്പകലില്ലാതെ അക്ഷീണം ജോലി ചെയ്യുന്നവരാണ് എന്റെ ജീവനക്കാര്‍. എന്റെ വിജയത്തിനും നേട്ടത്തിനും കാരണം ഇവരാണ്. ആ കടപ്പാട് എനിക്ക് ജീവനക്കാരോടുണ്ട്. അവരെയെല്ലാം ഒപ്പം കൂട്ടിക്കൊണ്ട് മുന്നോട്ട് പോകുന്നതിലാണ് എന്റെ സന്തോഷം’– രാംസ്വരൂപ് പറയുന്നു. കഴി‍ഞ്ഞ വര്‍ഷവും രാംസ്വരൂപ് ജീവനക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *