കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചു; 13 കോച്ചുകൾ പാളം തെറ്റി, 19 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ കവരപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. മൈസൂരുവിൽ നിന്ന് ദർഭംഗയിലേക്ക് പോകുകയായിരുന്ന ബാഗ്മതി എക്സ്പ്രസ് ഇന്നലെ രാത്രി റെയിൽവേ…
ബലാത്സംഗ കേസ്; നടൻ സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്യും, രേഖകൾ ഹാജരാക്കണം
കൊച്ചി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തതിന്‍റെ പശ്ചാത്തലത്തിൽ വിട്ടയക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ…
വിമാനം അടിയന്തരമായി തിരിച്ചിറക്കിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ
ചെന്നൈ: തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി താഴെയിറക്കിയ സംഭവത്തിൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണത്തിന് ഉത്തരവിട്ടു. എയർ ഇന്ത്യയോട് ഡിജിസിഎ വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിൽ സാങ്കേതിക തകരാർ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. മുതിർന്ന…
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; കാസര്‍കോട് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: ട്രാഫിക് നിയമ ലംഘനം ആരോപിച്ച് പൊലീസ് പിടികൂടിയ ഓട്ടോ തിരിച്ചു നല്‍കാത്തതില്‍ മനംനൊന്ത് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. കാസര്‍കോട് സ്‌റ്റേഷനിലെ എസ്‌ഐ പി അനൂപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സസ്‌പെന്‍ഡ്…
‘ചിലർക്ക് സ്വന്തം താൽപ്പര്യം പ്രധാനം, തോൽവിക്ക് കാരണം നേതാക്കളുടെ ചേരിപ്പോര്’; ഹരിയാന അവലോകന യോഗത്തില്‍ ക്ഷോഭിച്ച് രാഹുല്‍ഗാന്ധി
ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയിൽ ഹരിയാനയിലെ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് രാഹുൽഗാന്ധി. തോൽവി വിലയിരുത്താനായി മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേർന്ന യോഗത്തിലാണ് സംസ്ഥാനത്തെ നേതാക്കളെ രാഹുൽ വിമർശിച്ചത്. നേതാക്കൾ അവരുടെ താൽപ്പര്യത്തിന് ആദ്യ പരിഗണന നൽകി. പാർട്ടി താൽപര്യം രണ്ടാമതായി മാറി.…
എണ്ണ വില കുതിക്കുന്നു; രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍. ഡോളറിനെതിരെ 84.0525 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 84.0525 രൂപ വേണമെന്ന് സാരം. അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ…
മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസ്; കെ സുരേന്ദ്രന്‍ കുറ്റവിമുക്തന്‍
കാസര്‍ക്കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. കെ സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് കാസര്‍ക്കോട് ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക്…
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാം; പൊലീസിന് സിദ്ദിഖിന്റെ ഇമെയില്‍
കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് നടന്‍ സിദ്ദിഖ്. ഇക്കാര്യം അന്വേഷണസംഘത്തെ രേഖാമൂലം അറിയിച്ചു. ഇമെയില്‍ വഴിയാണ് സിദ്ദിഖ് ഇക്കാര്യ അന്വേഷണസംഘത്തെ അറിയിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ടാം തീയതിയാണ് അന്വേഷസംഘത്തിന് സിദ്ദിഖ് ഇമെയില്‍ അയച്ചത്. കേസില്‍ സുപ്രീം…
കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
തൃശൂര്‍: വരവൂരില്‍ കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. കുണ്ടന്നൂര്‍ സ്വദേശികളായ രവി (50), അരവിന്ദാക്ഷന്‍ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. കാട്ടുപ്പന്നിയെ തുരുത്താന്‍ വേണ്ടി വച്ച കെണിയില്‍ നിന്നാണ് ഇവര്‍ക്ക്…
പനമരം ഗവൺമെന്റ്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടനം ഒക്ടോബർ അഞ്ചിന്
പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽമൂന്നു കോടിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കെട്ടിടത്തിൽ 6 ക്ലാസ് മുറികളും ഐടി ലാബ്, കിച്ചൻ,ഡൈനിങ് റൂം, സ്റ്റോർ റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ശുചിമുറികൾ, ഡിസേബിൾഡ് ടോയ്ലറ്റ്, സ്റ്റാഫ് റൂം എന്നിവയുണ്ട് കെട്ടിടത്തിന്റെ ഉദ്ഘാടനം…
