തൃശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാര്‍ തീരുമാനം നാളെ. വിഷയത്തില്‍ ഉന്നതതല യോഗം വിളിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. നാളെ നടക്കുന്ന യോഗത്തിന് ശേഷമായിരിക്കും പൂരം നടത്തിപ്പില്‍ തീരുമാനം ഉണ്ടാകുക. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നാളെ രാവിലെ 10.30നാണ് ദേവസ്വം ഭാരവാഹികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്ത യോഗം നടക്കുക. പൂരം കഴിയാതെ താന്‍ തൃശൂരില്‍ നിന്നും മടങ്ങുന്നില്ലെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. ദുരന്ത പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ ക്യാബിനറ്റ് ഇന്ന് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവ സ്ഥലത്ത് എത്താത്തതെന്ന് അദ്ദേഹം അറിയിച്ചു.

അതേസമയം എത്ര പേര്‍ അപകടത്തില്‍ പെട്ടു എന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു മൃതദേഹാവശിഷ്ടം കൂടി ഇന്നത്തെ തെരച്ചിലില്‍ കിട്ടിയിട്ടുണ്ട്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *