തൃശ്ശിലേരി പള്ളി പെരുന്നാൾ.സ്വാഗതസംഘo രുപികരിച്ചു

തൃശ്ശിലേരി: സർവ്വമത സംഗമഭൂമിയായ മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളി തൃശ്ശിലേരിയിൽ പരി.ബസേലിയോസ് ബാവയുടെ 339-ആം ഓർമ്മ പെരുന്നാൾ പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു.വികാരി ഫാ. ഷിൻസൺ മത്തോക്കിലിന്റെ അധ്യക്ഷതയിലും ട്രസ്റ്റി, സെക്രട്ടറി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ കൂടിയ പെരുന്നാൾ…

രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

കല്‍പ്പറ്റ: വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനകളെയും വിവിധ സേനാവിഭാഗങ്ങളെയും വകുപ്പുകളെയും മാധ്യമസ്ഥാപനങ്ങളെയും ആദരിച്ചു. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ ചുണ്ടേല്‍ സെന്റ്…

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു മുന്നറിയിപ്പ്. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.…

ജയിലിൽ വച്ച് പരിചയം, ഒന്നിച്ച് കഞ്ചാവ് കടത്ത് ആരംഭിച്ചു: ആറ് കിലോ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

തൃശൂർ: ഹോട്ടലിൻ്റെ കാർപാർക്കിൽ നിന്നു ആറ് കിലൊ കഞ്ചാവുമായി മൂന്നു പേരെ പിടിയിൽ. ഒല്ലൂർ പെരുവാം കുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത് മോൻ (39), ശശിധരൻ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മൂന്നിന് ഒല്ലൂർ…

നടി രോഹിണി അധ്യക്ഷ; ലൈം​ഗിക അതിക്രമങ്ങളിൽ പരാതി നൽകാൻ സമിതിയെ നിയോ​ഗിച്ച് നടികർ സംഘം

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ തമിഴ് സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ നടികർ സംഘം. സിനിമാ മേഖലയിലെ അതിക്രമത്തെക്കുറിച്ച് പരാതി നൽകാൻ താരസംഘടനയായ നടികർ സംഘം കമ്മിറ്റിയെ നിയോ​ഗിച്ചു. തെന്നിന്ത്യൻ നടി രോഹിണിയെ കമ്മിറ്റിയുടെ അധ്യക്ഷയായി…

വീണ്ടും എച്ച് വണ്‍ എന്‍ വണ്‍ മരണം; കൊടുങ്ങല്ലൂരില്‍ 54കാരന്‍ മരിച്ചു

തൃശൂര്‍: തൃശൂരില്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും ബാധിച്ച് ചികിത്സയിലായിരുന്ന അനിലിന് ഓഗസ്റ്റ് 23നാണ് എച്ച് വണ്‍ എന്‍…

രാഹുല്‍ ഗാന്ധി അമേരിക്കയില്‍, സന്ദര്‍ശനം മൂന്ന് ദിവസം

ന്യൂയോര്‍ക്ക്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലെത്തി. മൂന്നു ദിവസമാണ് സന്ദര്‍ശനം. ഞായറാഴ്ച ടെക്‌സസിലെ ഡാലസില്‍ എത്തിയ അദ്ദേഹത്തെ പ്രവാസികളും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ ആവശ്യമായ ചര്‍ച്ചകളിലും സംഭാഷണങ്ങളിലും പങ്കെടുക്കാന്‍ താന്‍…

അജിത് കുമാർ അവധിയിൽ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാൻ; എഡിജിപിക്കെതിരെ വീണ്ടും പിവി അൻവര്‍

കോഴിക്കോട്: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ വീണ്ടും പിവി അൻവ‍ര്‍ എംഎല്‍എ. അജിത് കുമാര്‍ അവധിയില്‍ പോകുന്നത് തെളിവുകള്‍ അട്ടിമറിക്കാനാണെന്ന് പി വി അൻവർ ആരോപിച്ചു. അജിത് കുമാർ നെട്ടോറിയസ് ക്രിമിനൽ തന്നെയാണെന്നും അൻവർ പറഞ്ഞു. എഡിജിപിയെ മാറ്റുമോ എന്ന ചോദ്യത്തിന്…

ജീവനക്കാരുടെ ബോണസും ഉത്സവബത്തയും; വിതരണം നാളെ മുതല്‍

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസും ഉത്സവബത്തയും അഡ്വാന്‍സും പെന്‍ഷന്‍കാരുടെ ഉത്സവബത്തയും നാളെ മുതല്‍ വിതരണം ചെയ്യും. ബോണസ് 4,000 രൂപയും ഉത്സവബത്ത 2,750 രൂപയുമാണ്. പെന്‍ഷന്‍കാര്‍ക്ക് 1,000 രൂപയാണ് ഉത്സവബത്തയായി ലഭിക്കുക. 4,000 രൂപയുടെ ബോണസ് ലഭിക്കാന്‍ അര്‍ഹത…

പക്ഷിപ്പനി; നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

കൊച്ചി: പക്ഷിപ്പനിയെ തുടർന്ന് നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം ഏർപ്പെടുത്തി സർക്കാർ ​ഗസറ്റ് വിജ്ഞാപനം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് നിരോധനം. ഡിസംബർ 31 വരെ നാല് മാസത്തേക്കാണ് നിരോധനം. ആലപ്പുഴ ജില്ലയിൽ പൂർണമായും കോഴി, താറാവ്…