കൽപറ്റ:കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോമ്പാല, കൽപറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൽപറ്റയിൽ പത്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു.
ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ പൂർണമായ സാമ്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപറ്റ നഗരസഭ കൗൺസിലർ ചിത്ര അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ എൻ പി ഗീത, കടത്തനാടൻ കളരി ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ കെ എഫ് തോമസ് ഗുരുക്കൾ എന്നിവർ സംസാരിച്ചു.

കളരി പരിശീലത്തിനൊപ്പം തന്നെ കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാഹിത്യ ക്യാമ്പ്, നാടക പരിശീലനം, ലഹരിവിരുദ്ധ ബോധവൽക്കരണം, പക്ഷിനിരീക്ഷണം, നാടൻപാട്ട്, ജൈവകൃഷി, വ്യക്തിത്വ വികസന ക്ലാസ്സുകൾ എന്നിവയും ക്യാമ്പിന്റെ ഭാഗമായി നടക്കും. റെഡ് ക്രോസിന്റെ പ്രാഥമിക ചികിത്സാ പരിശീലനവും നൽകുന്നുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *