കൽപ്പറ്റ : കേരളത്തിലെ ഭരണഭാഷ പൂർണ്ണമായും മലയാളത്തിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് മലയാള ഐക്യവേദി വയനാട് ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങളിലെയും ഔദ്യാഗിക ഭാഷ പൂർണ്ണമായും മലയാളത്തിലാക്കണം. ഭരണഭാഷ മാതൃഭാഷയാക്കുന്നത് സംബന്ധിച്ച മുൻ ഉത്തരവുകൾ കർശനമായി നടപ്പിലാക്കണം.

സമ്മേളനം മലയാള ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് സി കെ സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രവർത്തകസമിതി അംഗം പി കെ ജയചന്ദ്രൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം പി സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. മലയാള ഐക്യവേദി സംസ്ഥാന ജോ. കൺവീനർ കെ എ അഭിജിത്ത്, ജില്ലാ സെക്രട്ടറി എം എം ഗണേഷ്, സി ജയരാജൻ, ബേബി പീറ്റർ, പ്രൊഫ. പി സി രാമൻകുട്ടി, പി രാജഗോപാൽ, കെ ടി ശ്രീവത്സൻ, ആർ ഗോപാലകൃഷ്ണൻ,സി വി ഉഷ, ശിവൻ പള്ളിപ്പാട്, സാജിത സൈനുദ്ദീൻ, പി കെ വിജയലക്ഷ്മി, എം പി മത്തായി, എ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി കെ ജയചന്ദ്രൻ (പ്രസിഡണ്ട്), എം എം ഗണേഷ് (സെക്രട്ടറി), കെ ടി ശ്രീവത്സൻ (ട്രഷറർ), സി വി ഉഷ (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.സംസ്ഥാന സമ്മേളനം നവംബർ 14, 15 തീയതികളിലായി പാലക്കാട് ധോണിയിൽ വച്ച് നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *