ഉരുള്‍പൊട്ടല്‍: കേന്ദ്രസംഘം ഇന്ന് വയനാട്ടിലെത്തും; തിരച്ചില്‍ ഇന്നും തുടരും

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും. കേന്ദ്ര ദുരന്ത നിവാരണ സേനയിലെ പ്രത്യേക സംഘമാകും ഉരുള്‍പൊട്ടല്‍ ബാധിത മേഖലയിലെത്തി പഠനം നടത്തുക. ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ച്…

സിദ്ദിഖിന് പകരം ആര്?; അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് നാളെ; ആരോപണം ഉന്നയിച്ചവരുടെ മൊഴിയെടുക്കാന്‍ പൊലീസ്

കൊച്ചി: ലൈംഗിക ആരോപണം ഉയര്‍ന്നതോടെ നടന്‍ സിദ്ദിഖ് രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്താനായി താരസംഘടനയായ അമ്മയുടെ നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയില്‍ ചേരും. സിദ്ദിഖ് ഒഴിഞ്ഞതിനെത്തുടര്‍ന്ന് ജോയിന്റ് സെക്രട്ടറി ബാബുരാജിനാണ് താത്കാലിക ചുമതല നല്‍കിയിട്ടുള്ളത്. താരങ്ങളില്‍ പലര്‍ക്കും നേരെയുള്ള…

കാർ യാത്ര; പിൻ സീറ്റിലും ‘ബെൽറ്റ്’ കർശനമാക്കുന്നു

തിരുവനന്തപുരം: സുരക്ഷ പരി​ഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ് ബെൽറ്റുകൾക്കും പുതിയ അനുബന്ധ സാമ​ഗ്രികൾക്കും പുതിയ ​ഗുണനിലവാര വ്യവസ്ഥകൾ…

തിരച്ചില്‍ പുനഃരാരംഭിക്കണം; അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയെ കാണും

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും. ഗംഗവലി പുഴയില്‍ ഡ്രെഡ്ജിങ് തുടങ്ങണമെന്ന ആവശ്യമാണ് ഉന്നയിക്കുക. ഇതിനായി ഡ്രെസ്ജിങ് മെഷീന്‍ കൊണ്ട് വന്ന് തിരച്ചില്‍ പുനരാരംഭിക്കണം…

ലൈംഗിക ആരോപണങ്ങളില്‍ മൊഴി ലഭിച്ചാല്‍ കേസെടുക്കും; പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്…

ഉരുള്‍പ്പൊട്ടല്‍: അസ്ഥി ഭാഗങ്ങളും മുടിയും, ഇന്നത്തെ തിരച്ചിലില്‍ ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി

മേപ്പാടി: ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി വയനാട് മുണ്ടക്കൈ-ചൂരല്‍മലയില്‍ നടത്തിയ തിരച്ചിലില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തിരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. അസ്ഥി ഭാഗങ്ങളും മുടിയും ഉള്‍പ്പെടെ 6 ശരീര ഭാഗങ്ങളാണ് ലഭിച്ചത്. കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ…

സ്കോളർഷിപ്പ്, ക്യാഷ് അവാർഡ്അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻ്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് വിവിധ സ്കോളർഷിപ്പുകൾക്കായും ക്യാഷ് അവാർഡിനായും അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ പ്ളസ് വൺ മുതൽ പി.ജി കോഴ്സുകൾക്ക് വരെയും സ്കോളർഷിപ്പ് ലഭിക്കും.എസ്.എസ് എൽ സി , പ്ളസ്ടു…

200 വീടുകൾക്കുളള ഫർണിച്ചർ കൈമാറി

ചൂരൽമല , മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ (ഫുമ്മ) ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി 200 കുടുംബങ്ങൾക്കുള്ള ഫർണിച്ചർ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീക്ക്…

വയനാട് പുനരധിവാസം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം 29 ന്

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. 29 ന് വ്യാഴാഴ്‌ച വൈകുന്നേരം 4.30ന് ഓൺലൈനായാണ് യോഗം ചേരുക. റവന്യൂ-ഭവനനിർമ്മാണം, വനം-വന്യജീവി, ജല വിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം,…

ജില്ലയിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് വിദഗ്ധ സംഘം രൂപീകരിച്ചു

ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയിൽ മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ കണക്കാക്കുന്നതിന് (പി.ഡി.എൻ.എ) (Post Disaster Needs Assessment) സംഘം രൂപീകരിച്ച് സർക്കാർ ഉത്തരവായി. ജില്ലയിലെ ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങളുണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, വീണ്ടെടുക്കലിനും പുനർനിർമ്മാണത്തിനുമുള്ള പ്രവർത്തനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ്…