അണ്‍ലിമിറ്റഡ് കോളുകള്‍ക്കും മെസേജിങ് സേവനങ്ങള്‍ക്കും പരിധി വരുമോ?; സിം അടിസ്ഥാനത്തില്‍ താരിഫിന് ആലോചന

ന്യൂഡല്‍ഹി: അനാവശ്യമായ വാണിജ്യ കോളുകളുടെ ഭീഷണിയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് വേണ്ടി പരിധിയില്ലാത്ത കോളുകളും മെസേജിങ് സേവനങ്ങളും നിയന്ത്രിക്കാന്‍ ഒരുങ്ങി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വോയ്‌സ് കോളുകള്‍ക്കും എസ്എംഎസുകള്‍ക്കും വ്യത്യസ്ത താരിഫ് ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടതാണെന്ന് ട്രായിയുടെ…

സ്വര്‍ണവിലയില്‍ മാറ്റമില്ല; 53,500ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 53,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 6715 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ മാറ്റമില്ലാതെ തുടരുകയാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയാണ് ഒരു…

സുരേഷ് ഗോപിയുടെ പരാതി; മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, മനോരമ ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, കാമറാമാന്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രമന്ത്രിയെ വാഹനത്തില്‍ കയറ്റാന്‍ അനുവദിക്കാതെ തടഞ്ഞുവെന്നും സുരക്ഷാജീവനക്കാരനെ ഭീഷണിപ്പെടുത്തി തള്ളി മാറ്റിയെന്നുമാണ് എഫ്ഐആറില്‍…

വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം

തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്. ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും…

നടിയെ ലൈംഗികമായി പീഡിപ്പിച്ചു: മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് കേസെടുത്തത്. ഐപിസി 354-ാം വകുപ്പ് ചുമത്തിയാണ് കേസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മുകേഷ്, ജയസൂര്യ തുടങ്ങി…

‘കാമുകിയെ കാണിക്കാന്‍ നഗ്നചിത്രങ്ങള്‍ എടുത്തു’; മദ്യം നല്‍കി പീഡിപ്പിച്ചു; രഞ്ജിത്തിനെതിരെ യുവാവിന്റെ പരാതി

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ഒരു ലൈംഗിക പീഡന പരാതി കൂടി. സിനിമയില്‍ അവസരം ചോദിച്ചെത്തിയ തന്നെ സംവിധായകന്‍ രഞ്ജിത്ത് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി കോഴിക്കോട് സ്വദേശിയായ യുവാവ് പരാതിയില്‍ പറയുന്നു. രഞ്ജിത്തിനെതിരെ ഡിജിപിക്കാണ് യുവാവ് പരാതി നല്‍കിയത്. 2012 ല്‍ ബംഗളൂരുവിലെ…

ഡിഎംകെ എംപി ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി പിഴയിട്ട് ഇഡി; 89.19 കോടി രൂപയുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടും

ചെന്നൈ: ഡിഎംകെ എംപി എസ് ജഗത്രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) കേസിലാണ് നടപടി. 89.19 കോടി രൂപയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ജഗത്രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളില്‍…

ന്യൂനമര്‍ദ്ദ പാത്തി; അഞ്ച് ദിവസം വ്യാപക മഴ, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 30ന് അതിശക്തമായ മഴയ്ക്കും സാധ്യത. 28 മുതല്‍ സെപ്റ്റംബര്‍ ഒന്നു വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴ ലഭിക്കും. ഇന്ന് കോഴിക്കോട്,…

മുകേഷിനെതിരെ ശരിയായ അന്വേഷണം നടക്കും; പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ബാലഗോപാല്‍

തിരുവനന്തപുരം; നടനും എംഎല്‍എയുമായ മുകേഷിനെതിരായ ലൈംഗികാരോപണ പരാതിയില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഈ വിഷയത്തില്‍ പാര്‍ട്ടിയോ സര്‍ക്കാരോ പ്രതിരോധത്തിലല്ല. സര്‍ക്കാര്‍ നിലപാടും പാര്‍ട്ടി നിലപാടും നേരത്തെ വ്യക്തമാക്കിയതാണ്. മുകേഷിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം രാഷ്ട്രിയ പ്രേരിതമാണെന്നും പുകമറ…

ലൈംഗികാതിക്രമം നടത്തിയ മുഴുവന്‍ ആളുകളുടെയും പേര് പുറത്തുവരട്ടെ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഫെഫ്ക

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെ. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു. താരസംഘടന…