അന്തർ സംസ്ഥാന യോഗം നടത്തി.

ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് കേരള കർണാടക എന്സൈസ്വകുപ്പുകളുടെ നേതൃത്വത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് സംയുക്ത യോഗം നടത്തി. മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം തടയുന്നതിനായി നടപടികൾ സ്വീകരിക്കാനും, കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും സംയുക്ത പരിശോധനകൾ നടത്തുന്നതിനും യോഗത്തിൽ ധാരണയായി…

28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

ബത്തേരി: 28.95 ഗ്രാം എം.ഡി.എം.എയുമായി മുത്തങ്ങയിൽ യുവാവ് പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം, പറമ്പിൽപീടിക, കൊങ്കചേരി വീട്ടിൽ പി. സജിൽ കരീം(31)മിനെയാണ് 20.08.2025 ന് കൊങ്കഞ്ചേരിയിൽ വെച്ച് ബത്തേരി പോലീസ് പിടികൂടിയത്. എം.ഡി.എം.എ വാങ്ങുന്നതിനായി പണം നൽകി കഴിഞ്ഞ…

പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കളക്ടറുടെ അദ്ധ്യതയിൽ പ്രീ-ജില്ലാ വികസന സമിതി യോഗം

ഓഗസ്റ്റ് 30ന് നടക്കാനിരിക്കുന്ന ജില്ലാ വികസന സമിതി യോഗത്തിന് മുന്നോടിയായി ജില്ലയിലെ ഉദ്യോഗസ്ഥരുടെ പ്രീ-ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു. ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയിലെ വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി…

കൊതുകുകളെ തുരത്താൻ ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണം

മാരകമായ പല പകർച്ചവ്യാധികൾക്കും കാരണമായ കൊതുകുകളെ തുരത്താൻ സാമൂഹ്യ പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് ലോക കൊതുക് ദിനാചരണ ജനകീയ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു.…

ബത്തേരിയിലെ സ്‌കൂളുകളിൽ സോളാര്‍ വിപ്ലവം; സ്കൂളുകൾ ഒന്നൊന്നായി ഊര്‍ജ സ്വയംപര്യാപ്തതയിലേക്ക്

-നടപ്പാക്കിയത് ഗവ. സർവജന, ബീനാച്ചി, കുപ്പാടി സ്‌കൂളുകളിൽ -അടുത്ത ഘട്ടത്തിൽ ഓടപ്പളം, പേനാട് സ്കൂളുകൾ -സോളാർ നടപ്പാക്കിയ സ്‌കൂളുകളിലെ വൈദ്യുതി ബില്ലിൽ വൻ കുറവ് പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊര്‍ജസംരക്ഷണത്തിന് പുതിയ മാതൃക തീര്‍ക്കുകയാണ് സുൽത്താൻ ബത്തേരി നഗരസഭ. നഗരസഭയ്ക്ക്…

മെത്തഫിറ്റനുമായി മായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ : മേപ്പാടി റിപ്പൺ പുൽപ്പാടൻ വീട്ടിൽ മുഹമ്മദ്‌ ആഷിക്ക് (22), കാപ്പൻകൊല്ലി കർപ്പൂരക്കാട് ചാക്കേരി വീട്ടിൽ സി ഫുവാദ് (23), വൈത്തിരി ആനക്കുണ്ട് പുത്തൻ പീടികയിൽ മുഹമ്മദ്‌ റാഫി (22) എന്നിവരെയാണ് കൽപ്പറ്റ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന്…

മകളുടെ കൈ പിടിച്ച് മണ്ഡപത്തിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ ആര്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോടെയാണ് ആര്യ…

താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിടിച്ചു

താമരശ്ശേരി ചുരം ഒന്നാം വളവിനും അടിവാരത്തിനും ഇടക്ക് ചുരം ഇറങ്ങി വരുന്ന ആക്രി സാധനങ്ങൾ കയറ്റിയ ലോറിക്ക് തീപിടിച്ചു, പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്, മുക്കത്ത് നിന്നും ഫയർഫോഴ്സ് എത്തി കൊണ്ടിരിക്കുന്നു. ടയറിന് തീപിടിച്ചതാണ് എന്ന് പ്രാഥമിക വിവരം

കുട്ടിയും കോലും’ ഹിറ്റ്; കൊഴിഞ്ഞുപോക്കില്ല, കായിക വിനോദങ്ങളിലൂടെ ഗോത്രവിദ്യാർത്ഥികൾ സ്കൂളിലേക്ക്

ഗോത്രവർഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് വരാമ്പറ്റ ജിഎച്ച്എസ് ആരംഭിച്ച ‘കുട്ടിയും കോലും’ പദ്ധതി മികച്ച വിജയം. പഠനത്തോടൊപ്പം കായിക വിനോദങ്ങൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് മികച്ച പ്രതികരണമാണ് വിദ്യാര്‍ത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും ലഭിക്കുന്നത്.…

തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ ജോയിൻ്റ് ഡയറക്‌ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി

കൽപറ്റ: ജോയിന്റ് കൗൺസിലിൻ്റെയും കേരള എൽഎസ്ജി എംപ്ലോയീസ് ഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽതദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ ജോയിൻ്റ് ഡയറക്‌ടർ ഓഫിസിനു മുന്നിൽ ധർണ നടത്തി.തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തിലെ അപാകതകൾ പരിഹരിക്കുക, തദ്ദേശ വകുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സമിതിയെ നിയമിക്കുക,മുൻസിപ്പൽ ജീവനക്കാരുടെ…