മെനു ചേഞ്ചിൽ കുട്ടികൾ ഹാപ്പിയാണ്; എഗ്ഗ് ഫ്രൈഡ് റൈസും തേങ്ങാ ചോറും ഇഷ്ട വിഭവം

പരിഷ്ക്കരിച്ച സ്കൂൾഉച്ച ഭക്ഷണ മെനുവിൽ ഹാപ്പിയാണ് കൽപ്പറ്റ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ഓഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വിഭവ സമൃദ്ധവും പോഷകസമൃദ്ധവുമായ വിഭവങ്ങളൊരുക്കുന്നതിന്റെ ഭാഗമായികല്പറ്റ സ്കൂളിൽ മൂന്ന് തരം കറികളും ഉപ്പേരിയുമാണ് നൽകുന്നത്. ഇതിന് പുറമെ,…

28 ഡയാലിസിസ് രോഗികള്‍ക്ക്  ധനസഹായം വിതരണം ചെയ്തു

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 28 ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ വിതരണം ടി സിദ്ദീഖ് എംഎല്‍എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തും ജനകീയ ഹോംകെയര്‍ കമ്മിറ്റിയും യോജിച്ച് ജനകീയ പങ്കാളിത്തത്തോടെ വര്‍ഷത്തിലൊരിക്കല്‍ വിഭവ സമാഹരണം നടത്തുകയും അങ്ങിനെ ലഭ്യമാവുന്ന തുക ഉപയോഗിച്ച് രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന്റെ…

ആധാര്‍ ചതിച്ചു;16കാരി പ്രസവിച്ച സംഭവം,തെറ്റായ വിവരം നല്‍കി ഫോര്‍ട്ട് കൊച്ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,കേസ്

കൊച്ചി: ഫോര്‍ട്ടുകൊച്ചി താലുക്ക് ആശുപത്രിയില്‍ 16 കാരി പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തെറ്റായ വിവരം നല്‍കി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ മാസം 23നായിരുന്നു പ്രസവം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയില്‍ മാതാവിന്റെ ആധാര്‍ വിവരങ്ങള്‍ കുടി കൊടുത്തിരുന്നു. ഇതോടെയാണ് വിവരം…

ആദിവാസി ഭാരത് മഹാസഭ കൺവൻഷൻ

ബത്തേരി:ആദിവാസി ഭാരത് മഹാസഭ കൺവൻഷൻ സംസ്ഥാന കോ ഓർഡിനേറ്റർ എ. എം. അഖിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഒണ്ടൻ പണിയൻ അധ്യക്ഷത വഹിച്ചു. എ.കെ. രാജൻ അവതരിപ്പിച്ച ഭൂമി, പാർപ്പിടം, വനാവകാശം എന്നിവ ഔദാര്യമല്ല; അവകാശമാണ് എന്ന പ്രമേയം കൺവൻഷൻ ഐകകണ്ഠേന…

ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംജുനൈദ് കൈപ്പാണിക്ക് സമ്മാനിച്ചു

സുൽത്താൻ ബത്തേരി: മികച്ച ജനപ്രിയ ജനപ്രതിനിധിക്കുള്ളപുരോസ്ഥിര പുരസ്‌കാരംസാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ജീവകാരുണ്യ-ഭരണ രംഗത്തെ നിറസാന്നിധ്യമായ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഏറ്റുവാങ്ങി. പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. സുൽത്താൻ ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ എഴുത്തുകാരനും…

യാക്കോബായ സൺഡേ സ്കൂൾ ദേശീയ അധ്യാപക ക്യാമ്പ് ആരംഭിച്ചു.

മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ ദേശീയ അധ്യാപക പരിശീലന ക്യാമ്പ് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രലിൽ ആരംഭിച്ചു.അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഫാ. ജെയിംസ് കുര്യൻ പതാക ഉയർത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷംസാദ് മരക്കാർ…

കെഎസ്ആർടിസി ബസിലെത്തിയ നെന്മേനി സ്വദേശി, ബാഗിൽ കടത്തിക്കൊണ്ടുവന്നത് 1.15 കിലോ കഞ്ചാവ്; 32 കാരൻ പിടിയിൽ

പാലക്കാട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വാളയാർ എക്സൈസ് ചെക്‌പോസ്റ്റിൽ നടന്ന പരിശോധനയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. നെന്മേനി സ്വദേശി ലിജോ ജോയ്(32) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. കെഎസ്ആർടിസി ബസിൽ കടത്തിക്കൊണ്ട് വന്ന 1.15 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും…

അതിദാരുണം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ച് അപകടം, 2 പേർ മരിച്ചു

മലപ്പുറം: പടിക്കൽ ദേശീയ പാതയിൽ കല്ലുമായി പോകുന്ന ലോറിയുടെ പിറകിൽ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പടപറമ്പ് സ്വദേശി മുഹമ്മദ്‌ ഹനീഫ, രണ്ടത്താണി സ്വദേശി അൻവർ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്…

വിദേശ സർവകലാശാലയിൽ ഫെലോഷിപ് നേടിയ വിദ്യാർഥിയെ മുസ്ലിം ലീഗ് അനുമോദിച്ചു

വടുവൻചാൽ: യുഎസ്എയിലെ യൂണിവേഴ്സിറ്റി ഓഫ് മിനസോട്ടയിൽ സ്കോളർഷിപ്പോടെ ഗവേഷണ അവസരം ലഭിച്ച അരപ്പറ്റ സ്വദേശി മുഹമ്മദ് ആസിഫിനെ മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. ജില്ലാ ലീഗ് ഉപാധ്യക്ഷൻ യാഹ്യാഖാൻ തലക്കൽ ഉപഹാരം നൽകി. പഞ്ചായത്ത് ലീഗ് പ്രസിഡൻ്റ് എ…

സജി K v കോത വഴിക്കൽ (സജിമോൻ) വയസ് 55മാനന്തവാടി In Touch കമ്പ്യൂട്ടർ ഷോപ്പ് ഉടമ കാരക്കാമല സ്വദേശി നിര്യാതനായി.

സംസ്കാരം നാളെ 10/8 /2025ന് സെൻ്റ് മേരീസ് ചർച്ച് കാരക്കാമല സെമിത്തേരിയിൽ സമയം 3 pm ഭാര്യ അൽഫോൺസ് (മാനന്തവാടി മെഡിക്കൽ കോളേജ് നഴ്സിംഗ് സൂപ്രവൈസർ)മക്കൾ അനു, അഞ്ജു