കൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ എൻ എം മർകസുദ്ദഅ് വ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ബുസ്താനി, അബ്ദുസമദ് പുൽപ്പള്ളി, കെ എൻ സുലൈമാൻ മദനി, സിപി അബ്ദുസമദ് , മുഹ്സിന പത്തനാപുരം, ഹാസിൽ കുട്ടമംഗലം, ഫൈസൽ നന്മണ്ട, അബ്ദുൽ ജലീൽ മദനി, മുഫ് ലിഹ് കെ, ബഷീർ സ്വലാഹി, അമീർ അൻസാരി, മഷ്ഹൂദ് മേപ്പാടി, ഷാനിദ് കുട്ടമംഗലം, സൈതലവി എൻജിനീയർ ഷെറീന ടീച്ചർ , സുബൈദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *