Author: admin

‘ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നു, പരിപാടിയുടെ പേരില്‍ തന്നെ പിഴവുണ്ടായി’; സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ആഗോള അയ്യപ്പസംഗമം ഇടത് സര്‍ക്കാര്‍ കാലത്ത് നടത്താന്‍ പാടില്ലായിരുന്നെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തിയാണ് സംസ്ഥാന സമിതി ഈ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. സ്വര്‍ണ്ണക്കൊളളക്കേസില്‍ പ്രതിയായ എ.പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തെറ്റായിപ്പോയെന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നു. ജനവിഭാഗങ്ങളിലേക്ക്…

KSRTCയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ യാഥാര്‍ത്ഥ്യമാകും; ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും ഗുണഫലം ലഭ്യമാകും; മുഖ്യമന്ത്രി

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയുടെ ഗുണഫലം ലഭ്യമാകുക ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിനും. പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന ഇന്ദിരാ ഗ്യാരണ്ടി ജൂണ്‍ 15 മുതല്‍…

‘മറ്റൊരാളുടെ ജീവിതത്തിലേക്കും, സ്വകാര്യതയിലേക്കും മൊബൈൽ ക്യാമറകൾ കൊണ്ടുചെല്ലുന്നവർക്കെതിരെ നടപടി’: കർശന മുന്നറിയിപ്പുമായി കേരള പൊലീസ്

സമൂഹമാധ്യമങ്ങളിൽ ലൈക്കുകളും കാഴ്ചക്കാരെയും കൂട്ടുന്നതിനായി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ…

ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയെന്ന് പരാതി; ചേര്‍ത്തലയില്‍ വീടുകളില്‍ വെള്ളം കയറി; വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം. നിരവധി വീടുകളില്‍ വെള്ളം കയറിയതോടെയാണ് പ്രതിഷേധം. ദേശീയപാത നിര്‍മ്മാണത്തിലെ അപാകതയാണ് വീടുകള്‍ വെള്ളത്തിലാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ചേര്‍ത്തലയില്‍ ഏറെ നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഹൈവേ നിര്‍മാണം തുടങ്ങിയതിന് ശേഷമെന്നാണ് ആരോപണം.…

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം നടത്തി

ബത്തേരി: സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി സംഗമം സര്‍വ്വജനഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സത്യവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ദേവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ടി.എം നളരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.…

വയനാടിന്റെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണും: മന്ത്രി ടി.സിദ്ദീഖ്

കല്‍പ്പറ്റ: ചുരത്തിലെ യാത്രാക്ലേശത്തിന് ധ്രുതഗതിയില്‍ പരിഹാരങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണെന്ന് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു. ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണം വേഗത്തിലാക്കും. ചിപ്പിലിത്തോട് ബദല്‍ റോഡ്, പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ പാത എന്നിവ സാധ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള…

വിദ്യാവാഹിനി ട്രിപ്പുകള്‍ ഉടന്‍ ആരംഭിക്കണം: ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി

മാനന്തവാടി: സ്‌കൂളുകള്‍ തുറന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന വിദ്യാവാഹിനി വാഹനങ്ങളുടെ ട്രിപ്പുകള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ (ടിഡിഒ) യുമായി ചര്‍ച്ച നടത്തി. വയനാട് ജില്ലയിലെ നിരവധി ആദിവാസി വിദ്യാര്‍ത്ഥികള്‍…

10 വർഷം, വ്യാജ തിരിച്ചറിയൽ രേഖകളുമായി താമസം; കൊല്ലത്ത് ബം​ഗ്ലാദേശി ദമ്പതികൾ പിടിയിൽ

കൊല്ലം: അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു താമസമാക്കിയ ബം​ഗ്ലാദേശി ദമ്പതികൾ കൊല്ലത്ത് പിടിയിൽ. 10 വ​ർഷം മുൻപാണ് ദമ്പതികൾ കേരളത്തിൽ എത്തിയത്. ഇരുവരും കൊല്ലം നീണ്ടകരയിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. ബംഗ്ലദേശ് ധാക്ക ബഗർഹട്ട് ഗുൽഷാ ഗലി സ്വദേശി മെലൻ ഖാൻ (47), ഭാര്യ…

7.8 തീവ്രത; ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പൈൻസിൽ ശക്തമായ ഭൂചലനം. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഫിലിപ്പൈൻസിലെ മിന്ദനാവോ മേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് അനുഭവപ്പെട്ടത്. മേഖലയിലെ ചില തീരങ്ങളിൽ സുനാമി സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആളുകളോട് അധികൃതർ ആവശ്യപ്പെട്ടു.…

ഹയർസെക്കൻഡറി പ്രവേശനം: ട്രയൽ അലോട്ട് മെന്റ് ഇന്ന്

തിരുവനന്തപുരം​ : ഈ അധ്യയന വർഷത്തെ ഹയർസെക്കൻഡറി (വൊക്കേഷണൽ) പ്രവേശനത്തിന്റെ ട്രയൽ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയൽ അലോട്ട്‌മെന്റ് ഫലമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അലോട്ട്മെന്റ് വിവരങ്ങൾ https://admission.vhseportal.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അറിയാം. ലോഗിൻ പേജിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ…