Author: admin

‘മാപ്പില്‍ ഒതുങ്ങില്ല, വി സിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് അതീവ ഗൗരവതരം; സിപിഐഎം ശക്തമായി പ്രതിരോധിക്കും’; എം വി ഗോവിന്ദന്‍

ആര്‍എസ്എസ് മേധാവിയുടെ ചടങ്ങില്‍ പങ്കെടുത്ത വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ആവശ്യം ഗത്യന്തരമില്ലാതെ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാപ്പ് പറഞ്ഞതുകൊണ്ട് അവസാനിക്കുന്നതാണോ ഇതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ…

ശബരിമല സ്വർണ്ണക്കൊള്ള; പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്, പ്രഭാമണ്ഡലം ഇളക്കി പരിശോധിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ പരിശോധനകൾക്കായി SIT സംഘം സന്നിധാനത്ത്. നട തുറന്ന ശേഷം SIT സംഘത്തിൻറെ പരിശോധന തുടങ്ങും. മിഥുന മാസ പൂജകൾക്കായി അല്പസമയത്തിനകം നട തുറക്കും. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കി പരിശോധിക്കും. സാമ്പിൾ ശേഖരണം ഇന്നുണ്ടാകില്ല. ഇത്തവണ പ്രഭാമണ്ഡലം…

ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലിൽ ഇന്ത്യൻ നാവികന് ദാരുണാന്ത്യം; മരിച്ചത് തമിഴ്നാട് സ്വദേശി

ഒമാൻ തീരത്ത് കുടുങ്ങിയ കപ്പലിൽ ഇന്ത്യൻ നാവികന് ദാരുണാന്ത്യം.’എം.ടി സെലസ്റ്റിയൽ’ എന്ന കപ്പലിലെ സെക്കൻഡ് ഓഫീസറും തമിഴ്നാട് സ്വദേശിയുമായ നിഷാന്ത് ഉയിർത്തനാഥനാണ് മരിച്ചത്. ജൂൺ പതിനൊന്നിന് കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സ ലഭിക്കാതെയായിരുന്നു മരണം. കഴിഞ്ഞ രണ്ട് ദിവസമായി മൃതദേഹം കപ്പലിൽ…

ഓപ്പറേഷൻ തൂഫാൻ ;മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ

പടിഞ്ഞാറത്തറ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി മലപ്പുറം സ്വദേശി പിടിയിൽ. മലപ്പുറം, മഞ്ചേരി, കരുവമ്പ്രം, ഉള്ളാറ്റിൽ വീട്ടിൽ യു. ടി ഹാരിസ് (34)നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പടിഞ്ഞാറത്തറ പോലീസും ചേർന്ന് പിടികൂടിയത്. 13.06.2026 തിയ്യതി വൈകീട്ടോടെ കുപ്പാടിത്തറ…

ബൈരക്കൂപ്പ പാലം യഥാർഥ്യത്തിലേക്ക് : മന്ത്രി പി.കെ.ബഷീറിന് ഉറപ്പ്‌ നൽകി കർണാടക മുഖ്യമന്ത്രി

കർണാടക അതിർത്തിയിലെ കബനി നദിക്ക് കുറുകെയുള്ള ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണത്തിനാവശ്യമായ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിനെ അറിയിച്ചു. ഇന്ന് (ജൂൺ 14) ബംഗളുരുവിൽ മന്ത്രി ബഷീറുമായി നടത്തിയ ചർച്ചയിലാണ് പാലം…

കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ്…

എ ഐ ട്രെയിനിങ് അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണം:കെ എ ടി എഫ്

മുട്ടിൽ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പുതുതലമുറയ്ക്ക് അധ്യാപനം ആകർഷണീയമാക്കുവാനും പിന്നാക്കം പോകാതിരിക്കാനും അധ്യാപകർക്കായി എഐ അധിഷ്ഠിത പ്രായോഗിക പരിശീലനങ്ങൾ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. കെ എ ടി എഫ് മുട്ടിൽ എജു സെൻററിൽ…

പാറത്തോട് എടക്കണ്ടൻ പടി റോഡ് ഉദ്ഘാടനം ചെയ്തു

കാലിക്കുനി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ തരിയോട് ഗ്രാമപഞ്ചായത്തിലെ കാലിക്കുനി വാർഡിൽ ഉൾപ്പെട്ട പാറത്തോട് എടക്കണ്ടൻപടി റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിൻറെ ഉദ്ഘാടന കർമ്മം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. കെ പി…

ബാലവേല വിരുദ്ധ ദിനം ആചരിച്ചു

വെള്ളമുണ്ട പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ സർഗ്ഗവേദിയുടെ നേതൃത്വത്തിൽ ബാലവേല വിരുദ്ധദിനാചരണത്തിൻ്റെ ഭാഗമായി അക്ഷരവിളംബരം സംഘടിപ്പിച്ചു .എ.യു. പി. സ്‌കൂൾ പ്രധാനാധ്യാപിക ഷൈല പി. ആൻ്റണി ഉദ്ഘാടനം ചെയ്തുഎം. സുധാകരൻ അധ്യക്ഷനായിരുന്നു എ.രാജഗോപാൽ ബാബുരാജ് എൻ.കെ ദിതി കെ.ടി ആദിഷ് ജെ. മുഹമ്മദ്…

‘അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നു’; അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് ഗൗതമി

അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്‌സ് പോസ്റ്റ്. 2017 മുതല്‍ ബിജെപി അംഗമായിരുന്ന ഗൗതമി 2024 ലാണ് എഡിഎംകെയില്‍ ചേര്‍ന്നത്. തന്റെ ഭൂമി തട്ടിയെടുത്ത…