Author: admin

ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ…

നിര്‍ണായക ചുവടുവെയ്പിലേക്ക്; വിഴിഞ്ഞം എക്‌സിം ഇന്ന് ഉദ്ഘാടനം ചെയ്യും, മിഷന്‍ സമുദ്ര പദ്ധതിക്കും തുടക്കമാകും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇന്ന് നിര്‍ണായക ചുവടുവെയ്പിലേക്ക്. സമ്പൂര്‍ണ്ണ കയറ്റ് – ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്‌സിം മുഖ്യമന്ത്രി വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ-ഷിപ്പിങ്-ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ അതിഥിയായിരിക്കും. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ സുപ്രധാന നാഴികക്കല്ലായാണ്…

‘എന്റെ കല്യാണം കഴിഞ്ഞു’, നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ

സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോൾ വിവാഹിതയായി. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ…

കേരള ഇനി കേരളം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

കേരള ഇനി കേരളം. സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കുന്ന ‘കേരളം’ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഭരണഘടയിൽ അടക്കം ഔദ്യോഗിക രേഖകളിൽ പേര് കേരളം എന്നാകും. നേരത്തെ ബിൽ പാർലമെന്റ് പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി…

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ…

സ്ത്രീകൾക്കെതിരെ അധിക്ഷേപ പരാമർശം; ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി നടത്തിയ പരിപാടിയെ സോഷ്യൽ മീഡിയയിലൂടെ അജിത് കുമാർ അധിക്ഷേപിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്കെതിരെ ഫേസ്ബുക്ക് വീഡിയോയിലൂടെ ലൈംഗിക ചുവയോടുകൂടിയുള്ള സംസാരവും…

ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ

മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ സംഘത്തിലെ രണ്ട് പേർ വയനാട് പോലീസിന്റെ പിടിയിൽ. തമിഴ്നാട് സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് അതി വിദ്ഗദമായി പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. മധുരൈ സ്വദേശികളായ ആലങ്ങാനൂർ, കണ്ണകി @അർച്ചന @രമ്യ(30), തിരുപ്പരകോൻഡ്രം ഈശ്വരി…

മാനന്തവാടി ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നടത്തുന്ന ലോണ്‍ തട്ടിപ്പ് അതീവ ഗൗരവമുള്ളത്: ഡിവൈഎഫ്‌ഐ

മാനന്തവാടി: മാനന്തവാടി ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നടത്തുന്ന ലോണ്‍ തട്ടിപ്പ് അതീവ ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി. ശ്രീറാം ഫിനാന്‍സ് കേന്ദ്രീകരിച്ച് നിരവധി ആളുകളുടെ പേരിലാണ് ഇപ്പോള്‍ ലോണ്‍ സംബന്ധിച്ച വിവരങ്ങള്‍ അവര്‍ പോലും അറിയാതെ പുറത്തുവന്നിരിക്കുന്നത്. സിബില്‍ സ്‌കോര്‍…

കർഷക റാലിയും ആദരവ് ചടങ്ങും നടത്തി

പടിഞ്ഞാറത്തറ :കർഷക ദിനാചരണത്തിൻ്റെ ഭാഗമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കർഷക റാലിയും ആദരവ് ചടങ്ങും നടത്തി. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സമ്മിശ്ര കർഷകരും മികച്ച യുവകർഷകൻ,വനിതാ കർഷക , മുതിർന്ന കർഷകൻ, എസ് ടി…

വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി ഉദ്‌ഘാടനം നിര്‍വഹിച്ചു

പള്ളിക്കുന്ന് :കമ്പളക്കാട് ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിശപ്പ് രഹിത പള്ളിക്കുന്ന് പദ്ധതി മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ. ഉഷ വിജയന്‍ നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഓസ്റ്റിൻ കടമല അധ്യക്ഷത വഹിച്ചു. ലയൺസ് റീജണൽ ചെയർപഴ്സൺ ജോബിൻ ജോസ് സ്വാഗതം ആശംസിച്ചു. പള്ളിക്കുന്ന്…