Author: admin

വയനാട്ടിലെ മാല കവർച്ചാ കേസ് ;അറസ്റ്റിലായവരുടെ എണ്ണം ഏഴായി

സുൽത്താൻ ബത്തേരി: വയനാട് ജില്ലയെ മുഴുവൻ ആശങ്കയിലാഴ്ത്തിയ മാല കവർച്ചാ കേസുകളിലെ രണ്ട് കൂട്ടുപ്രതികളെക്കൂടി പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശികളായ എം. രവി (48), എം. മാരിമുത്തു എന്ന പാണ്ഡ്യൻ (39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും (SAGOC)…

കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും

അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ. വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം…

വീണ്ടും ഷിഗെല്ല;തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരിക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ താമസിക്കുന്ന മൂന്നുവയസുകാരിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ 12-ന് കുട്ടിയുടെ കുടുംബം നാഗർകോവിലിൽ ക്ഷേത്ര ദർശനത്തിന് പോയിരുന്നു. വഴിമധ്യേ കുട്ടി റോഡരികിൽ നിന്ന് സർബത്ത് വാങ്ങി കുടിച്ചിരുന്നതായാണ്…

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: വീണ ടിയുടെ വിദേശ പണമിടപാടില്‍ വിശദമായ അന്വേഷണത്തിന് ഇഡി

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ വീണ ടി യുടെ വിദേശ പണമിടപാട് കേന്ദ്രികരിച്ച് വിശദമായ അന്വേഷണത്തിന് ഇഡി. 85 ലക്ഷം രൂപയോളം ദുബായിലേക്ക് കൈമാറി എന്നാണ് ഇഡി കണ്ടെത്തല്‍. ഇത് എന്തിനുവേണ്ടിയെന്ന് അന്വേഷണം നടത്തും. ഫെമ ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന…

പുതിയ കെപിസിസി അധ്യക്ഷന്‍ ഉടനുണ്ടാകില്ല; പ്രഖ്യാപിക്കുക ഓണത്തിന് ശേഷം

പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും പ്രഖ്യാപനം. ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി വി ഡി സതീശന്‍ വീണ്ടും ഡല്‍ഹയില്‍ എത്തും. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സാധിച്ചിരുന്നില്ല.സംസ്ഥാനത്തെത്തുന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി…

വീണാ ടി ഉപയോഗിച്ച സിം നന്ദുലാലിന്റെ പേരില്‍; എന്തിന് ഉപയോഗിച്ചു എന്ന് അറിയില്ലെന്ന് നന്ദുലാലിന്റെ മൊഴി; അന്വേഷണത്തിന് ഇ ഡി

കോഴിക്കോട്: വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എടുത്തു…

കുടുംബശ്രീ ജില്ലാ മിഷൻ കമ്പളനാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയിൽ സംഘടിപ്പിച്ചു. കാർഷിക സംസ്കൃതിയുടെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതി ജില്ലയിൽ പലയിടത്തും കമ്പളനാട്ടി സജീവമായി നടന്നുവരികയാണ്. വയനാട്ടിലെ ഗോത്രവിഭാഗങ്ങൾ ആചാരത്തിന്റെ ഭാഗമായി…

നാല്പത് ഓളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർ എസ് പി

40 ഓളം കുടുംബങ്ങൾക്ക് സഹായഹസ്തവുമായി ആർഎസ്പി ജില്ലാ കമ്മിറ്റി മേപ്പാടി കാപ്പo കൊല്ലി മേഖലയിലുള്ള നാൽപതോളം കുടുംബങ്ങൾ അധിവസിക്കുന്ന കർപ്പൂരക്കാട് ഗ്രാമത്തിലേക്കുള്ള കാട്ടുപാത പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി വനം വകുപ്പിന്റെയും മേപ്പാടി പഞ്ചായത്തിന്റെയും അനുമതിക്കായി സാധുജനങ്ങൾ മുട്ടാത്ത വാതിലുകളില്ല രോഗികളും വികലാംഗരും…

പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഓണ വിപണി കീഴടക്കാൻ കുടുംബശ്രീ

പൂക്കളും വിഷരഹിത പച്ചക്കറിയുമായി ഇത്തവണയും ഓണ വിപണി കീഴടക്കാനൊരുങ്ങി കുടുംബശ്രീ. ഓണവിപണിയിൽ ഓണപ്പൂക്കളെത്തിക്കുന്നതിനായി ‘നിറപ്പൊലിമ’യും വിഷരഹിത പച്ചക്കറികൾക്കായി ‘ഓണക്കനി’യുമാണ് കുടുംബശ്രീ നടപ്പിലാക്കിയ പദ്ധതികൾ. പദ്ധതിയുടെ ഭാഗമായി നെന്മേനി സി.ഡി.എസിന്റെ നേതൃത്വത്തിൽ കൃഷി ചെയ്ത പൂക്കളുടെ ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം നെന്മേനി ഗ്രാമ…

‘തീവ്ര ന്യൂനമർദ്ദം’; കേരളത്തിൽ വീണ്ടും മഴ, 5 ജില്ലകളിൽ യല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതിനാൽ 5 ജില്ലകളിൽ യല്ലോ അലേർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കേരളം,ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. തീരപ്രദേശങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും…