ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയ്ക്ക് പുതുജീവൻ; ഡി.പി.ആറിന് ടെൻഡർ ക്ഷണിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയുടെ നിർമ്മാണ നടപടികൾക്ക് വേഗത കൂടുന്നു. മലാപ്പറമ്പ്-മുത്തങ്ങ നാലുവരിപ്പാതയുടെ ഭാഗമായി വരുന്ന ഈ ബദൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു. നേരത്തെ രണ്ടുവരിപ്പാതയായി…
