ആദ്യം നഷ്ടപ്പെട്ടത് മൂന്നരക്കോടി, ഇപ്പോൾ 12 കോടിയിലേറെ, വാഗ്ദാനം ചെയ്തത് വൻലാഭം, സൈബർ തട്ടിപ്പിനിരയായി പ്രവാസി എഞ്ചിനീയർ
തിരുവനന്തപുരം: കവടിയാറിൽ ഓൺലൈൻ തട്ടിപ്പിലൂടെ മൂന്നരക്കോടി നഷ്ടപ്പെട്ട പ്രവാസി എഞ്ചിനീയർ വീണ്ടും തട്ടിപ്പുകാരുടെ കെണിയിൽപെട്ടു. പന്ത്രണ്ടേമുക്കാൽ കോടി രൂപയാണ് ഇത്തവണ നഷ്ടമായത്. പരാതിയുമായി വീണ്ടും സൈബർ സെല്ലിനെ സമീപിച്ചിരിക്കുകയാണ് കവടിയാർ സ്വദേശി ഡാനിയേൽ.
