സംസ്ഥാനത്ത് വീണ്ടും അവയവദാനം; അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി കൃഷ്ണലാല്‍ യാത്രയായി
തിരുവനന്തപുരം: അഞ്ച് പേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാല്‍ യാത്രയായി. അപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച കൃഷ്ണ ലാലിന്റെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കും. എയര്‍ ആംബുലന്‍സ് സംവിധാനം…
