Category: Uncategorized

എല്‍എന്‍ജി ഇറക്കുമതി ചെലവ് വര്‍ധിച്ചു; രാജ്യത്ത് സിഎന്‍ജി വില 3.89 രൂപ കൂടി

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി ചെലവ് വര്‍ധിച്ചതിനെ പിന്നാലെയാണ് നീക്കം. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ഐജിഎല്‍ സര്‍വീസ് നടത്തുന്ന എല്ലാ…

ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ ലഭിക്കും. 5 വര്‍ഷമാണു കാലാവധി. എന്നാല്‍, ഒരു വര്‍ഷം പരമാവധി 180 ദിവസത്തില്‍…

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക.…

സര്‍ഗ്ഗ പ്രതിഭാ പുരസ്‌ക്കാരം ഡോ.അസീസ് തരുവണക്ക്

തരുവണ: നവോത്ഥാന കലാസാഹിത്യ സംസ്‌കൃതിയും ആലപ്പുഴ ഡമോക്രാറ്റിക് ഫിലിംസും സംയുക്തമായി ഏര്‍പ്പെടുത്തിയ സര്‍ഗ്ഗ പ്രതിഭാ പുരസ്‌ക്കാരം ഡോ.അസീസ് തരുവണക്ക്. മലയാറ്റൂരില്‍ വെച്ചു നടന്ന അവാര്‍ഡ് ദാനചടങ്ങില്‍ വെച്ച് എഴുത്തുകാരനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറുമായ പള്ളിയറ ശ്രീധരനില്‍ നിന്നും അദ്ധേഹം അവാര്‍ഡ്…

ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു

കാട്ടിക്കുളം: എസ്എന്‍ഡിപി കാട്ടിക്കുളംശാഖയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വര്‍ണ്ണശബളമായ ഘോഷ യാത്രയില്‍ നിരവധി ഭക്തര്‍ അണിചേരുന്നു. വനിതാ സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വിവിധ മത്സര പരീക്ഷകളില്‍ ഉന്നത…

ഗ്രൗണ്ട്‌സീറോ ഗെയിമിംഗ് ലോഞ്ച് ഓണാഘോഷം നടത്തി

തരുവണ:തരുവണ ഗ്രൗണ്ട്‌സീറോ ഗെയിമിംഗ് ലോഞ്ചിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു കൊണ്ട് ഓണമാഘോഷിച്ചു. ഫ്രീ രജിസ്‌ട്രേഷനോടെ നടത്തിയ എല്ലാ മത്സരങ്ങളിലെയും വിജയികള്‍ക്ക് സമ്മാനങ്ങളും വടംവലി മത്സരവിജയികള്‍ക്ക് ക്യാഷ് പ്രൈസും നല്‍കി. വെള്ളമുണ്ട പഞ്ചായത് വാര്‍ഡംഗങ്ങളായ സാവാന്‍ നാസര്‍, കെ.കെ അബ്ദുള്ള…

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തില്‍ മരണം 584 ആയി. 1,924 പേരെകാണാതായതായി നേപ്പാളിലെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും തിരച്ചിലിനുമായി വിദേശ സഹായം സ്വീകരിക്കാന്‍ നേപ്പാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദുരന്തത്തില്‍ അകപ്പെട്ട 84 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 121 വിദേശ സഞ്ചാരികളെ ഇതുവരെ…

വിശദീകരിക്കാന്‍ പിണറായി വിജയന്‍ നേരിട്ടിറങ്ങുന്നു; തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം

കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന്‍ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ മാത്തിലിലും പയ്യന്നൂര്‍ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയന്‍ സംസാരിക്കുക. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പെരിങ്ങോം, പയ്യന്നൂര്‍ ഏരിയ…

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: ശ്രീകാര്യം ചേന്തിയില്‍ മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍. അന്യായമായി തടഞ്ഞുവെക്കല്‍, സംഘംചേരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചേന്തി അനിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞത്. ശ്രീനാരായണഗുരു ജയന്തി…

നേപ്പാൾ മിന്നൽ പ്രളയം; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ബിഹാറിൽ ആശങ്ക

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ബിഹാറില്‍ ആശങ്ക. നേപ്പാളിലെ മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും ബിഹാറില്‍ ആശങ്ക ഉയർത്തുന്നു. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയർന്ന്തന്നെയാണ് ഉള്ളത്. പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന്…