ഇലക്ട്രിക് കാർ ടാക്സിയായി രജിസ്റ്റർ ചെയ്യുവാൻ തടസ്സമില്ല; പ്രചരിക്കുന്നത് തെറ്റായ വാർത്തയെന്ന് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങൾക്ക് ടാക്സി പെർമിറ്റോ രജിസ്ട്രേഷനോ നൽകുന്നില്ല എന്ന രീതിയിൽ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മോട്ടോർ വാഹന വകുപ്പ്. ​കേന്ദ്ര-സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന ഏത് ഇലക്ട്രിക് വാഹനത്തിനും…

എസ്എഫ്‌ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിന് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ തലസ്ഥാനത്ത് തെരുവുയുദ്ധം. പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് സമരത്തിനിടയില്‍ കുഴഞ്ഞ് വീണു. സെക്രട്ടറിയറ്റിന്റെ സമരഗേറ്റിന് മുന്നില്‍…

സിപിഐയെ അനുയിപ്പിക്കാന്‍ സിപിഐഎം; പ്രതിപക്ഷ ഉപനേതൃ പദവി ഒഴിച്ചിടും

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ട് സിപിഐയുമായുളള തര്‍ക്കം തീര്‍ക്കാന്‍ ആലോചിച്ച് സിപിഐഎം. ഉപനേതൃസ്ഥാനം പാര്‍ട്ടി ഏറ്റെടുക്കാതിരുന്നാല്‍ സിപിഐ അയയുമെന്ന പ്രതീക്ഷയിലാണ് ഒത്തുതീര്‍പ്പ്. നിര്‍ദ്ദേശം വെയ്ക്കാന്‍ ആലോചിക്കുന്നത്. നേതൃയോഗത്തിന് ശേഷം ഭിന്നത പരിഹരിക്കാന്‍ സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ…

ആഞ്ഞടിച്ച് തൂഫാന്‍: രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പതിനായിരത്തിലേക്ക്; പിടികൂടിയത് 21 കിലോയോളം എംഡിഎംഎ; 140 കിലോ കഞ്ചാവ്

ഓപ്പറേഷന്‍ തൂഫാന്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പതിനായിരത്തിലേക്ക്. മയക്കുമരുന്ന് കേസുകള്‍ പരിഗണിക്കാന്‍ മഞ്ചേരിയിലും തൃശൂരിലും പാലക്കാടും പ്രത്യേക കോടതി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓപ്പറേഷന്‍ തൂഫാനുമായി ബന്ധപെട്ട് സംസ്ഥാനത്ത് ഇതുവരെ 9896 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 21 കിലോയിലധികം…

വിദ്യാലയങ്ങളിൽ ജാഗ്രതാ മതിൽ; പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സഭ നിലവിൽ വന്നു

പനമരം: സംസ്ഥാന സർക്കാറിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ‘ലഹരി വിരുദ്ധ സഭ’ നിലവിൽ വന്നു. 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി പ്രതിനിധികളുടെ ആദ്യ സഭായോഗവും ഉദ്ഘാടനവും…

നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

മാനന്തവാടി പാലത്തിന് സമീപം പഴശ്ശി പാർക്കിനടുത്തായി നിയന്ത്രണം വിട്ട കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആർക്കും പരിക്കേറ്റിട്ടില്ല. കോഴിക്കോട് ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞത്.…

എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെ കുടുംബസംഗമം നടത്തി

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കല്‍പ്പറ്റയില്‍ വെച്ച് നടന്നു. 75 ഓളം കുടുംബാംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു. എയര്‍ഫോഴ്‌സില്‍ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. വയനാട് എയര്‍ ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍…

‘മുളക്ഗ്രാമം’ പദ്ധതിക്ക് തുടക്കമായി

ചൂട്ടക്കടവ്: കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും ലീഫ് റസിഡന്‍സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ചുട്ടക്കടവ് പരിയാരംകുന്ന് ‘മുളക്ഗ്രാമം പദ്ധതി’ക്ക് തുടക്കമായി. നഗരസഭ കൃഷി ഓഫീസര്‍ ശരണ്യ എം. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ പി.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.ബി. സിമില്‍ സ്വാഗതം ആശംസിച്ചു.…

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം; നാല് മരണം, 50ലേറെ പേര്‍ക്ക് പരിക്ക്

ടെഹ്റാന്‍: ഇറാനില്‍ വീണ്ടും യുഎസ് മിസൈലാക്രമണം. തുറമുഖ നഗരങ്ങളായ ബന്ദര്‍ അബ്ബാസിലും, സിറിക്കിലും സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസിലെ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായാണ് അമേരിക്കന്‍ ആക്രമണം. ഹോര്‍മോസ്ഗാന്‍ പ്രവിശ്യയില്‍ ഉണ്ടായ ആക്രമണത്തില്‍ കുട്ടി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍…

മദ്യപിച്ച് ട്രെയിനില്‍ കയറണ്ട; യാത്രക്കാരനെതിരെ നടപടിയെടുക്കാം, റെയില്‍വേ അധികാരം ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി. ട്രെയിനുകളിലോ റെയില്‍വേ വളപ്പിലോ മദ്യപിച്ച് ലഹരിയിലാകുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും അവരെ പുറത്താക്കാനുമുള്ള റെയില്‍വേയുടെ അധികാരം ഹൈക്കോടതി ശരിവെച്ചു. ഇതിനായുള്ള നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമല്ലെന്നും…