ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച് മങ്കിപോക്സ്; പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാങ്കിപോക്സ് (എംപോക്സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ്…

മികച്ച നടൻ മമ്മൂട്ടിയോ? ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്കാണ് പ്രഖ്യാപനം എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. 2022 ലെ സിനിമകള്‍ക്കാണ് അവാര്‍ഡ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാളെ വൈകിട്ട് മൂന്ന് മണിക്കാണ് എത്തുക. ഇത്തവണത്തെ ദേശിയ പുരസ്കാരം…

ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഒമാക് ജില്ലാ പ്രസിഡൻ്റ് ഹബീബി പതാക ഉയർത്തി. പ്രതിജ്ഞയും ദേശീയഗാനവും മാത്രം നടത്തിയ ലളിതമായ ചടങ്ങിൽ…

മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തി:ജുനൈദ് കൈപ്പാണി

കാപ്പുംകുന്ന്:വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. നല്ലൂർനാട്…

ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആറ് ലക്ഷം

വയനാട് വൈത്തിരി താലൂക്കിൽ വെള്ളരിമല വില്ലേജിലെ മേപ്പാടിപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പരിക്കേറ്റവര്‍ക്കും വൈകല്യംസംഭവിച്ചവര്‍ക്കും അധിക ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക്സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള ധനസഹായമായ 4 ലക്ഷം…

വയനാട് ദുരന്തം: നിലമ്പൂര്‍ മേഖലയിലെ തിരച്ചില്‍ തുടരും – മന്ത്രി കെ. രാജന്‍

വയനാട് ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ മേഖലയില്‍ നടത്തുന്ന തിരച്ചില്‍ തുടരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. മലപ്പുറം കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും വിവിധ സേനകളുടെയും അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഏകോപനത്തോടെ വിവിധ സേനകളുടെ…

ചൂരൽമല ദുരന്തം;പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ അറിയിക്കണം

ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവരുടെ താത്ക്കാലിക പുനരധിവാസത്തിന് വീട് നൽകാൻ സന്നദ്ധരായവർ വിവരം അറിയിക്കണം. പുനരധിവാസത്തിന് സ്ഥിരം സംവിധാനം ഒരുങ്ങുന്നത് വരെയാണ് വീടുകൾ വാടകയ്ക്ക് നൽകേണ്ടതെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. മുട്ടിൽ, മേപ്പാടി, വൈത്തിരി, അമ്പലവയൽ, മൂപ്പൈനാട്, പൊഴുതന, വേങ്ങപ്പള്ളി,…

കളിപ്പാട്ടങ്ങള്‍ പുസ്തകങ്ങള്‍………….ചുരം കയറി അന്തിക്കാടിന്റെ സ്‌നേഹവണ്ടി

ഒരു വണ്ടി നിറയെ കളിപ്പാട്ടം, അടുത്ത വണ്ടി നിറയെ നോട്ടുപുസ്തകങ്ങളും കളര്‍പെന്‍സിലുകളും…ദുരന്തഭൂമിയില്‍ നിന്നും ജീവന്റെ മറുകരയിലേക്ക് തുഴഞ്ഞ് കയറിയ കുട്ടികളോടുള്ള കരുതലായിരുന്നു ആ വണ്ടികള്‍ നിറയെ.. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ മുറിവുണങ്ങാത്ത ക്യാമ്പുകളില്‍ അതൊരു സ്‌നേഹത്തിന്റെ തലോടലായി മാറി. പരിചയമില്ലാത്ത…

ഉരുൾപൊട്ടൽ;തുടർ സഹായത്തിന് നിയമ തടസ്സമില്ല: മന്ത്രിസഭ ഉപസമിതി

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിയമ തടസമില്ലെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിനുള്ള അനന്തരാവകാശ സര്‍ട്ടിഫിക്കറ്റിന് പകരം മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും സമിതി അംഗങ്ങൾ…

ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1871 പേര്‍

ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 667 കുടുംബങ്ങളിലെ 716 പുരുഷന്‍മാരും 720 സ്ത്രീകളും 435 കുട്ടികളും ഉള്‍പ്പെടെ 1871 പേരാണ് ക്യാമ്പുകളിലുള്ളത്. മുണ്ടക്കൈ-ചൂരല്‍ മല ദുരന്തത്തിന്റെ ഭാഗമായി 10 ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്