കാപ്പുംകുന്ന്:
വൈവിധ്യങ്ങളെ സ്വാംശീകരിച്ചുള്ള മതനിരപേക്ഷ സംസ്‌കാരമാണ് ഇന്ത്യയുടെ ശക്തിയെന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.രാജ്യം ലോകത്തിനു മുന്നിൽ ആദരിക്കപ്പെടുന്നത് സാമ്പത്തികമോ സൈനികമോ ആയ ശക്തി കാരണമല്ല. മറിച്ച്, ഈ മതനിരപേക്ഷ സംസ്‌കാരം നിലനിൽക്കുന്നതുകൊണ്ടാണ്. നല്ലൂർനാട് ജി.യു. പി.സ്കൂളിൽ സ്വാതന്ത്ര്യദിനാചരണ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, എച്ച്‌. എം ബെറ്റ്സി എ ടോം,അബ്ദുൽ ഹഫീൽ, വിൽസൺ ടി.എം തുടങ്ങിയവർ സംസാരിച്ചു.മികവ് തെളിയിച്ച വിദ്യാർത്ഥിനിക്കുള്ള ഉപഹാര വിതരണവും ചടങ്ങിൽ നടന്നു

By admin

Leave a Reply

Your email address will not be published. Required fields are marked *