പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍.
തൊണ്ടര്‍നാട്: പോക്‌സോ കേസില്‍ മദ്രസാ അദ്ധ്യാപകന്‍ അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69)യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ മദ്രസയില്‍ വെച്ച് ഇയാള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
SKSSF വയനാട് ജില്ലാ മനുഷ്യജാലികപാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം നിർവ്വഹിക്കും
കൽപ്പറ്റ:എസ് കെ എസ് എസ് എഫ്വയനാട് ജില്ലാ കമ്മിറ്റി ജനുവരി 26 ന് കമ്പളക്കാട് സംഘടിപ്പിക്കുന്ന ജില്ലാ മനുഷ്യജാലിക എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യും. പ്രമുഖ വാക്മി…
ചിലര്‍ സ്ഥാനാര്‍ത്ഥികളാകും, ചിലര്‍ ആയേക്കില്ല; ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഇനിയുള്ള ദിവസങ്ങള്‍ നിര്‍ണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എംഎല്‍എമാര്‍ മണ്ഡലങ്ങളില്‍ കൂടുതല്‍ സജീവമാകണം. നിങ്ങളിൽ ചിലര്‍ മത്സരിച്ചേക്കാം, ചിലര്‍ സ്ഥാനാര്‍ത്ഥികളായേക്കില്ല. അതൊന്നും നോക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംഎല്‍എമാര്‍ക്ക് മുഖ്യമന്ത്രി ഈ നിര്‍ദേശം നല്‍കിയത്. നിയമസഭ…
‘മമ്മൂട്ടി ചിത്രത്തോട് വരെ നോ പറഞ്ഞു, മലയാളത്തിലേക്ക് ഇല്ലെന്ന് ഉറപ്പിച്ചതാണ്; തിരിച്ചുവരാന്‍ കാരണം ആ ചോദ്യം’; ഭാവന പറയുന്നു
മലയാളത്തില്‍ നിന്നും ഇടവേളയെടുത്തതിനെക്കുറിച്ചും പിന്നീട് തിരികെ വന്നതിനെക്കുറിച്ചും ഭാവന. ആദം ജോണിന് ശേഷം താന്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചിരുന്നതാണ്. ആഷിഖ് അബുവും പൃഥ്വിരാജുമടക്കം തന്നെ സിനിമകള്‍ക്കായി സമീപിച്ചിരുന്നു. മമ്മൂട്ടി ചിത്രത്തോട് പോലും നോ പറഞ്ഞുവെന്നും ഭാവന പറയുന്നു. പിന്നീട് താന്‍…
ലിവ് ഇന്‍ ബന്ധത്തില്‍ സ്ത്രീകള്‍ക്ക് നിയമ പരിരക്ഷയില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും വിവാഹിതരായവര്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും സംരക്ഷണം ലഭിക്കുമ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ക്ക് നിയമ പരിരക്ഷ ഇല്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലെ സ്ത്രീകള്‍ മാനസികാഘാതം നേരിടുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. ആധുനിക സംസ്‌കാരത്തിന്റെ ഭാഗമായി…
ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയില്ല, ജമാ അത്തൈ ഇസ്ലാമി നേതാവ് ശൈഖ് മുഹമ്മദ് കാരക്കുന്ന്
മലപ്പുറം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഇസ്ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന്. പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ഒരു തുള്ളി ചോര പോലും ചീന്താതെയാണ് അത് സ്ഥാപിതമായതെന്നും അദ്ദേഹം ഫെസ്ബുക്ക് പോസ്റ്റില്‍…
രേഷ്മയുടെ ആത്മഹത്യ: ബ്ലേഡ് സംഘത്തിനെതിരേ നടപടി വേണമെന്ന് ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: ഇസ്രയേലിലെ ജറുസലേമിനു സമീപം ജോലിസ്ഥലത്ത് ദുരൂഹസാഹചത്തില്‍ 2025 ജൂലൈ നാലിന് തൂങ്ങിമരിച്ച നിലയില്‍ കണ്ട നെന്‍മേനി കോളിയാടി പെലക്കുത്ത് ജിനേഷിന്റെ(38) ഭാര്യ രേഷ്മ(34) ജീവനൊടുക്കിയതിന് ഉത്തരവാദികള്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലിശസംഘമാണെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇവര്‍ക്കെതിരേ…
പത്തിന്റെ നിറവിൽ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി
മേപ്പാടി: വയനാട് ജില്ലയിലെ ആരോഗ്യ–വിദ്യാഭ്യാസ രംഗത്ത് നിർണായക ഇടപെടലുകൾ നടത്തി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പത്താം വാർഷികത്തിലേക്ക് കടക്കുന്നു. ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ എന്നവരുടെ ദീർഘവീക്ഷണത്തിൽ, ഡി എം എഡ്യൂക്കേഷൻ ആൻഡ്…
മാടക്കര വലിയവട്ടം വയലിൽ തീപ്പിടുത്തം : പൈപ്പുകൾ കത്തി നശിച്ചു
ബത്തേരി:നെന്മേനി മാടക്കരവലിയവട്ടം വയലിൽ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത് ചെക്ക് ഡാം നിർമാണത്തിനായി വയലിന്റെ സൈഡിൽ സ്റ്റോക്ക് ചെയ്ത വലിയ പൈപ്പുകൾ കത്തിനശിച്ചു.തോടിനരികിലായും റോഡിന്റെ സൈഡിലുമായിരുന്നു ഇറക്കി വെച്ചിരുന്നത്. ഇതിൽ തോടിനരികെയുള്ള പൈപ്പുകളാണ് കത്തി നശിച്ചത്സുൽത്താൻ ബത്തേരി യിൽ നിന്നും…
ഡിജിറ്റല്‍ ഡി -അഡിക്ഷന്‍:ഏകദിന ശില്‍്പശാല സംഘടിപ്പിച്ചു
മീനങ്ങാടി: വയനാട് ജില്ലാ പോലീസിന്റെ ഡി-ഡാഡ് (D-DAD ഡിജിറ്റല്‍ ഡി അഡിക്ഷന്‍) പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വരുന്ന സ്‌കൂളുകളിലെ അധ്യാപകര്‍, കൗണ്‍സിലേഴ്‌സ്, അംഗന്‍വാടി ടീച്ചര്‍മാര്‍, ഐ.സി.ഡി.എസ് പ്രതിനിധികള്‍, വോളണ്ടീയേര്‍സ് തുടങ്ങിയവര്‍ക്കായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.…
