ഗ്യാസ് ക്ഷാമത്തിന്റെ പേരില്‍ വില കൂട്ടരുത്, റെസ്റ്റോറന്റുകള്‍ക്കെതിരെ നടപടി; മുന്നറിയിപ്പുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ന്യൂഡല്‍ഹി: എല്‍പിജി നിയന്ത്രണം മുതലെടുത്ത് ഭക്ഷണ ബില്ലുകളില്‍ അധിക ചാര്‍ജ് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. എല്‍പിജി ചാര്‍ജ്, ഗ്യാസ് സര്‍ചാര്‍ജ് തുടങ്ങിയ പേരുകളില്‍ ബില്ലില്‍ അധിക തുക ചുമത്തുന്നത് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കുമാണ്…

ട്രംപിന്റെ ഉപാധികള്‍ ഇറാന്‍ തള്ളിയതിന് പിന്നാലെ കുതിച്ചുയര്‍ന്ന് എണ്ണവില; ബ്രെന്‍ഡ് ക്രൂഡ് വീണ്ടും 103 ഡോളര്‍ കടന്നു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ മധ്യസ്ഥരായി അമേരിക്ക കൈമാറിയ പതിനഞ്ചിന വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇറാന്‍ തള്ളിയതോടെ, വീണ്ടും 103 ഡോളര്‍ കടന്ന് ബ്രെന്‍ഡ് ക്രൂഡ്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 103 ഡോളര്‍ കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ്…

ചുട്ടുപൊള്ളി കേരളം; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 38 °C വരെയും പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, എറണാകുളം, കോഴിക്കോട്,…

വന്ദേ ഭാരതില്‍ മോശം ഭക്ഷണം, ഐആര്‍സിടിസിക്ക് 10 ലക്ഷവും കരാറുകാരന് 50 ലക്ഷവും പിഴചുമത്തി റെയില്‍വെ

ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) പിഴ ചുമത്തി റെയില്‍വേ. ഐആര്‍സിടിസി പത്ത്‌ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. പട്ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ മാര്‍ച്ച് 15 ന് വിതരണം…

‘ഇന്ത്യയുള്‍പ്പെടെ സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് തുറന്നിട്ടിരിക്കുന്നു’; പ്രഖ്യാപനവുമായി ഇറാന്‍

ടെഹ്‌റാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ്…

കൽപ്പറ്റയുടെ വികസനത്തിന് കേന്ദ്രത്തിന്റെ ‘അൺലിമിറ്റഡ് ഫണ്ട്’; എൽ.ഡി.എഫ്-യു.ഡി.എഫ് വീഴ്ചകളെ വിമർശിച്ച് പ്രശാന്ത് മലവയൽ

കൽപ്പറ്റ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി പ്രശാന്ത് മലവയൽ പത്രസമ്മേളനം നടത്തി. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പദ്ധതികൾ വഴി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ പുരോഗതിക്കായി പരിധിയില്ലാത്ത (Unlimited) ഫണ്ട് ലഭ്യമാക്കുമെന്ന് അദ്ദേഹം വാഗ്ദാനം…

വള്ളിയൂർക്കാവിൽ സർവെ വകുപ്പിന്റെ സ്റ്റാൾ ഉദ്ഘാടനം ചെയ്തു

വള്ളിയൂർക്കാവ് എക്സിബിഷൻ ആൻ്റ് ട്രേഡ് ഫെയറിൽ സർവേ വകുപ്പിന്റെ സ്റ്റാൾ ഡിജിറ്റൽ സർവേ നോഡൽ ഓഫീസർ കൂടെയായ സബ്‌ കളക്ടർ അതുൽ സാഗർ ഉദ്ഘാടനം ചെയ്തു.ഡിജിറ്റൽ സർവെ സംബന്ധിച്ചും ആധുനിക സർവെ രീതികൾ, സർവേ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുമുള്ള അറിവുകൾ സ്റ്റാളിൽ…

വോട്ട് ബോധവത്ക്കരണവും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു

നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാനന്തവാടി സ്വീപ് അംഗങ്ങളുടെ നേതൃത്വത്തിൽ തലപ്പുഴ ഗവ. എൻജിനീയറിങ് കോളേജിൽ വോട്ട് ബോധവത്കരണ പരിപാടിയും സിഗ്നേച്ചർ ക്യാമ്പയിനും സംഘടിപ്പിച്ചു.ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും ജനാധിപത്യം…

ആയുർവ്വേദ മെഗാ മെഡിക്കൽ ക്യാമ്പും ഔഷധ പ്രദർശനവും

ഭാരതീയ ചികിത്സാ വകുപ്പിന്റെ ആഭിമുഖ്യത്തിൽവളളിയൂർക്കാവ് ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് നടത്തി.താഴെക്കാവ് സ്റ്റേജിൽ അസ്ഥിരോഗ- സ്ത്രീരോഗ- ജീവിതശൈലീ രോഗ-നേത്ര രോഗ വിഭാഗങ്ങൾ ഉൾപ്പെടെ പത്തോളം വിദഗ്‌ധ ഡോക്‌ടർമാരുടെ സേവനം ലഭ്യമാക്കി. ജീവിതശൈലീ രോഗ നിർണയ രക്തപരിശോധനയും സൗജന്യ മരുന്നു…

ലോക ക്ഷയരോഗ ദിനം ആചരിച്ചു

ക്ഷയ രോഗത്തിനെതിരെ ജനങ്ങളുടെ കൂട്ടായ കരുത്തിന് ആഹ്വാനം ചെയ്ത് ലോക ക്ഷയരോഗ ദിനാചരണം സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ ടിബി കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ദിനാചരണ പരിപാടി അസിസ്റ്റൻ്റ് കളക്ടർ പി.പി അർച്ചന ഉദ്ഘാടനം ചെയ്തു. 2026ലെ…