ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ് ജിഹാദ് ഇരകളെന്ന പേരില്‍ ഉത്തരേന്ത്യക്കാരെ കൊണ്ടുവന്ന് അണിയറ പ്രവര്‍ത്തകര്‍. ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ 37 ഇരകളെയാണ് അണിയറ പ്രവര്‍ത്തകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഇവരിലാരും തന്നെ മലയാളികളായി ഉണ്ടായിരുന്നില്ല. ഇരകളെന്ന് പറയപ്പെടുന്ന…

ശബരിമലയില്‍ ഇനിയെന്തെങ്കിലും ബാക്കിയുണ്ടോ?; സ്വര്‍ണ്ണക്കൊള്ളയില്‍ വീണ്ടും സുപ്രീംകോടതി വിമര്‍ശനം

ന്യൂഡല്‍ഹി: ശബരിമലയില്‍ ഇനി ബാക്കിയെന്തെങ്കിലും ഉണ്ടോയെന്ന് സുപ്രീംകോടതി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ ചോദ്യം. കേസ് വെള്ളിയാഴ്ചയിലേക്ക് മാറ്റണമെന്ന പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.…

ടി വി അഭിഷേകിനെ അനുസ്മരിച്ചുമീനങ്ങാടി

ബൈക്ക് അപകടത്തിൽ മരണപ്പെട്ടമീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയും എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിയുമായ ടി വി അഭിഷേകിനെ അനുസ്മരിച്ചു. പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണയോഗം. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ…

എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി :ഒരാൾ അറസ്റ്റിൽ…

പൊഴുതന കറുവൻതോട്: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ…

അമ്പിലേരി ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം 27ന്

കൽപ്പറ്റ: അമ്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക യുവജനകാര്യ മന്ത്രി വി.അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്‌സൺ എസ്. സൗമ്യ, സ്പോർട്‌സ് കൗൺസിൽ സംസ്ഥാന സമിതിയംഗം എം.മധു, ജില്ലാ…

വാഹനങ്ങളിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാരികൾ ശക്തമായി നേരിടും

ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്.കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡണ്ട്…

റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിക്ക് ദാരുണാന്ത്യം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. 41കാരനായ സഞ്ജയ് കുമാറാണ് മരിച്ചത്. പൊള്ളലേറ്റതിനെ തുടര്‍ന്നു ചികിത്സയ്ക്കായി സഞ്ജയ് കുമാറിനെ ഡല്‍ഹിയിലേക്ക്…

‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’; പൂർത്തിയായത് അഞ്ച് ലക്ഷത്തിലേറെ വീടുകൾ, ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നടത്തും. രാവിലെ 11 മണിക്ക് തിരുവനന്തപുരം കരകുളം ഗ്രാമപഞ്ചായത്തിലെ കോമളകുമാരിയുടെ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. വൈകിട്ട്…

പ്രണയസാഫല്യം; വേടന്റെ വിവാഹം ഇന്ന്

തൃശൂര്‍: റാപ്പറും ഗാനരചയിതാവുമായ വേടന്റെ വിവാഹം ഇന്ന് തൃശൂരില്‍ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശൂര്‍ രജിസ്റ്റര്‍ ഓഫീസില്‍ ആണ് വിവാഹത്തിനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. ദീര്‍ഘകാലമായി ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ ലളിതമായിട്ടാണ്…

നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും

കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ…