അധ്യാപകര്‍ക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം, അന്തസ് ഹനിക്കരുതെന്നു മാത്രം: ബാലാവകാശ കമ്മീഷൻ
അധ്യാപകര്‍ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലെന്നും എന്നാൽ കുട്ടികളുടെ അന്തസ് ഹനിക്കാൻ പാടില്ലെന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഉത്തരവിലുള്ളതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ബി മോഹൻ കുമാര്‍ പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നിൽ വെച്ച് ബാഗിലുള്ള…
വെള്ളമുണ്ട മൃഗാശുപത്രിയിൽപ്രഥമ എച്ച്.എം.സി യോഗം ചേർന്നു
വെള്ളമുണ്ട:മൃഗാരോഗ്യ സ്ഥാപനങ്ങൾക്കുള്ള ആശുപത്രി മാനേജിംഗ് കമ്മറ്റികൾ ചേരണമെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്‌പെൻസറിയിൽ രൂപീകരിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രഥമ യോഗം ചേർന്നു.വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ഗ്രാമ പഞ്ചായത്ത് വൈസ്…
തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ കണ്ടെത്തി; 11 പേർ പിടിയിൽ
മലപ്പുറം: തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായി ഷമീറിനെ കൊല്ലത്ത് നിന്നും കണ്ടെത്തി. 11 പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പാണ്ടിക്കാട് എത്തിക്കും. ഷമീറിന്റെ ശരീരത്തില്‍ പ്രത്യക്ഷത്തില്‍ പരിക്കുകളൊന്നുമില്ല. ചാവക്കാട് സ്വദേശികളാണ് പ്രതികളെന്നാണ് സൂചന. പ്രതികള്‍ പലതവണ വാഹനം മാറി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. മലപ്പുറം…
ഉഗ്രന്‍കുന്നിലേക്ക് കൂടി പോകാമെന്ന് തോന്നിയത് ഭാഗ്യമായി; 13മണിക്കൂര്‍ പൊട്ടക്കിണറ്റില്‍ കിടന്ന യമുനയെ കണ്ടു
കൊല്ലം: ഭാഗ്യക്കുറി വില്‍പ്പനക്കാരി യമുന ഒരു ദിവസം ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുക തന്റെ കയ്യില്‍ നിന്ന് ടിക്കറ്റെടുക്കുന്നവരെ ഭാഗ്യം അനുഗ്രഹിക്കണമേ എന്നാവും. എന്നാല്‍ യമുനയെ ഇപ്പോള്‍ മഹാഭാഗ്യം അനുഗ്രഹിച്ചിരിക്കുകയാണ്. ജീവിതത്തിലേക്കുള്ള മടങ്ങിവരവിന്റെ രൂപത്തില്‍. കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപം ശിവ വിലാസത്തില്‍…
വോട്ട് ക്രമക്കേട്; ബിജെപിയുടെ തെളിവ് പൊളിഞ്ഞു, വയനാട്ടില്‍ മൂന്ന് മൈമൂനമാര്‍ വോട്ടു ചെയ്തത് മൂന്ന് ബൂത്തുകളില്‍
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ ആരോപണം തെറ്റെന്ന് തെളിഞ്ഞു. ബിജെപി നേതാവ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വയനാട്ടില്‍ വ്യാപകമായ ക്രമക്കേടുകൾ ആരോപിച്ചിരുന്നു. ഏറനാട് മണ്ഡലത്തിലെ ആരോപണമാണ് പൊളിഞ്ഞത്. മൈമൂന എന്ന…
മികച്ച കാർഷിക എൻജിനീയർ അവാർഡ് പി.ഡി.രാജേഷിന്
കൽപറ്റ: സംസ്ഥാന കൃഷി വകുപ്പിൻ്റെ പ്രഥമ “മികച്ച കാർഷിക എൻജിനീയർക്കുള്ള സംസ്ഥാന അവാർഡ്” വയനാട് കൃഷി വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ പി.ഡി. രാജേഷിന് ലഭിച്ചു. രാജേഷ് വയനാട് കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയം കണിയാമ്പറ്റയിൽ കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ…
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച്, സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്
അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവർക്കുള്ള മരുന്നുകൾ വിലകുറച്ച് നൽകാൻ സീറോ പ്രോഫിറ്റ് കൗണ്ടറുകൾ വഴി നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കാൻസർ മരുന്നുകൾ വിലകുറച്ച് നല്കാൻ ആരംഭിച്ച കാരുണ്യസ്പർശം കൗണ്ടറുകൾ വഴിയാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. മരണാനന്തര…
സൈക്കിൾ റാലി ആരംഭിച്ചു
കൽപറ്റ: 78-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ഡിഫൻസ് സർവീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തി. റാലി സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീയും ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതരിയും ചേര്‍ന്ന് ഫ്ലാഗ്…
കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം : റാഫ്
റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സംഘടിപ്പിച്ച റാഫ് ഏരിയ കൺവൻഷനും റോഡു സുരക്ഷ സമ്മേളനവും പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്‌ഷ്മി ആലക്ക മുറ്റം ഉദ്ഘാടനം ചെയ്യുന്നു. പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം…
ക്വാറികളുടെ പ്രവർത്തന നിരോധനം പിൻവലിച്ചു
കൽപറ്റ:ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നുംകേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിക്കുന്ന ഓറഞ്ച്, റെഡ് ജാഗ്രത…
