റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം സംഘടിപ്പിച്ച റാഫ് ഏരിയ കൺവൻഷനും റോഡു സുരക്ഷ സമ്മേളനവും പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്‌ഷ്മി ആലക്ക മുറ്റം ഉദ്ഘാടനം ചെയ്യുന്നു.

പനമരം: പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡ് സുരക്ഷ, ലഹരി നിർമാർജനം എന്നിവയ്ക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം ഏരിയ കൺവൻഷൻ തീരുമാനിച്ചു. റാഫ് ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷനായിരുന്നു. പനമരം ഗ്രാമപഞ്ചായത്ത് പ്രിസിഡൻ്റ് ലക്ഷ്മി ആലക്കമുറ്റo ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജി മണ്ഡലത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ബേബി തുരുത്തിയിൽ, ബെന്നി അരിഞ്ചേർമല, ഇ. വി സജി, നജ്മ കരീം, ഷൈനി വിനോദ്, അസൈൻ ചുണ്ടക്കുന്ന്, ത്രേസ്യ സെബാസ്റ്റ്യൻ, ജൂൽന ഉസ്മാൻ, സുനിൽ കുമാർ, സൈനബ ജലീൽ, അജയകുമാർ, ടിവി വൽസല, ജമീല സുബൈർ, നൗഫൽ വടകര, മേരി കുളപ്പള്ളിയിൽ, ആസ്യ ഉസ്മാൻ, മാലതി രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. വനിത ഫോറം ജില്ലാ ജനറൽ സെക്രട്ടറി സൗജത്ത് ഉസ്മാൻ സ്വാഗതവും ലിസി പത്രോസ് നന്ദിയും പറഞ്ഞു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *