കൽപറ്റ: സംസ്ഥാന കൃഷി വകുപ്പിൻ്റെ പ്രഥമ “മികച്ച കാർഷിക എൻജിനീയർക്കുള്ള സംസ്ഥാന അവാർഡ്” വയനാട് കൃഷി വകുപ്പിലെ അസിസ്റ്റൻ്റ് എൻജിനീയർ പി.ഡി. രാജേഷിന് ലഭിച്ചു. രാജേഷ് വയനാട് കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയം കണിയാമ്പറ്റയിൽ കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ്. കാർഷിക യന്ത്രവൽക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മേൽനോട്ടം വഹിക്കുന്ന ഈ ഓഫറസിന്റെ നേതൃത്വത്തിൽ, വയനാടിന് അഭിമാനമായ അമ്പലവയൽ ആർ.എ.ആർ.എസിലെ “സെൻ്റർ ഓഫ് എക്സലൻസ്” അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.
അതോടൊപ്പം, ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ ഏകദേശം 800 ഹെക്ടർ പ്രദേശത്ത് ജലസേചന സൗകര്യ വികസന പ്രവർത്തനങ്ങളും ഓഫിസിന്റെ കീഴിൽ വിജയകരമായി നടന്നു വരുന്നു.
വാകേരി സ്വദേശിയായ രാജേഷ് നിലവിൽ മുട്ടിലിൽ സ്ഥിരതാമസമാണ്. ഭാര്യ രജനി കൃഷ്ണ. മക്കളായ അവന്തിക രാജേഷ് (പ്ലസ് വൺ വിദ്യാർഥി), അവർണിക രാജേഷ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *