സ്വര്‍ണവില എങ്ങോട്ട്?, റെക്കോര്‍ഡ് ഭേദിച്ച് കുതിപ്പ് തുടരുന്നു; 78,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു…

സൗബിന് വിദേശ യാത്രയ്ക്ക് അനുമതിയില്ല; അപേക്ഷ തള്ളി കോടതി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശ യാത്രാനുമതി നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി. സാമ്പത്തിക തട്ടിപ്പ് കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാ​ഗമായാണ് നടപടി. ദുബൈയിൽ നടക്കുന്ന അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ പോകണമെന്നു ആവശ്യപ്പെട്ട് സൗബിൻ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ അപേക്ഷ കോടതി തള്ളി.…

സര്‍ക്കാര്‍ കുടിശിക നല്‍കിയില്ല; ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിലച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികള്‍ കുടിശിക നല്‍കാത്തതിനാല്‍ ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി കമ്പനികള്‍. ഇതോടെ നിലവിലെ സ്‌റ്റോക്ക് തീരുന്നതോടെ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങിയേക്കും. ഹൃദ്രോഗചികിത്സയുമായി ബന്ധപ്പെട്ട ആന്‍ജിയോപ്ലാസ്റ്റിക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റ്, കത്തീറ്റര്‍, ഗൈഡ് വയര്‍, ബലൂണ്‍ തുടങ്ങിയവയുടെ വിതരണമാണ് കമ്പനികള്‍ ഇന്നലെ…

അത്തച്ചമയ ഗ്രൗണ്ടിലെ അപകടം; ആകാശ ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചത് സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ

കൊച്ചി:തൃപ്പൂണിത്തുറയില്‍ ആകാശ ഊഞ്ഞാലില്‍ നിന്ന് വീണ് യുവാവിനെ പരിക്കേറ്റ സംഭവത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അത്തച്ചമയ ഗ്രൗണ്ടിലെ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ആകാശ ഊഞ്ഞാലില്‍ ഇരിപ്പിടത്തില്‍ നിന്ന് വീഴാതെ തടഞ്ഞുനിര്‍ത്താനുള്ള ക്രോസ് ബാര്‍ ഇല്ലായിരുന്നു. സംഭവത്തില്‍ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് നഗരസഭ…

തനിമ രചനമൽസരം: വിദ്യാർഥികൾക്ക് സമ്മാനം നൽകി

കൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തവാർഷികത്തോടനുബന്ധിച്ച് തനിമ കലാസാഹിത്യ വേദി ജില്ല കമ്മിറ്റി ഹൈസ്കൂൾ-ഹയർസെകൻഡറി വിദ്യാർഥികൾക്കായി നടത്തിയ രചനമൽസരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി. പിണങ്ങോട് പീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി എഴുത്തുകാരിയും അധ്യാപികയുമായ പ്രീത ജെ. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കഥാരചനയിൽ ആദില…

വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽഅനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട:എം.കെ സാനു മാസ്റ്റർ. കലാഭവൻ നവാസ് അനുസ്മരണം നടത്തിവെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ എം.കെ സാനു മാസ്റ്റർ – കലാഭവൻ നവാസ് അനുസ്മരണ പരിപാടി ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ…

സേവാഭാരതി വീട് നിർമിച്ച് നൽകി

തവിഞ്ഞാൽ: ദേശീയസേവാഭാരതി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പോരൂർ കല്യാമുണ്ട ചന്ദ്രന് വീട് നിർമിച്ചു നൽകി. തലചായിക്കാനൊരിടം പദ്ധതി പ്രകാരം നിർമിച്ച വീടിൻ്റെ താക്കോൽദാനം മാനന്തവാടി മാതാ അമൃതനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നിർവഹിച്ചു. സേവാഭാരതി തവിഞ്ഞാൽ യൂണിറ്റ്…

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ…

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ടി.സിദ്ദീഖ് നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ നാല് വരെ…

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കായി…