തവിഞ്ഞാൽ: ദേശീയസേവാഭാരതി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ പോരൂർ കല്യാമുണ്ട ചന്ദ്രന് വീട് നിർമിച്ചു നൽകി. തലചായിക്കാനൊരിടം പദ്ധതി പ്രകാരം നിർമിച്ച വീടിൻ്റെ താക്കോൽദാനം മാനന്തവാടി മാതാ അമൃതനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ നിർവഹിച്ചു. സേവാഭാരതി തവിഞ്ഞാൽ യൂണിറ്റ് പ്രസിഡൻ്റ് സി.സി ബാബു അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്ത് അംഗം ജോണി മറ്റത്തിലാനി, പി.പരമേശ്വരൻ, ചന്ദ്രൻ മാസ്റ്റർ, പി.ആർ.ഷാജു, പി.കെ. രാധാകൃഷ്ണൻ, എൻ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *