എടവക : കുടുംബശ്രീ മിഷൻ വയനാട്, എടവക പഞ്ചായത്ത് സിഡിഎസ്, FNHW, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവൽകരണ ക്ലാസും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഷറഫുന്നിസ അധ്യക്ഷയായ ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ സുധാകരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുസ്തഫ തയ്യുള്ളതിൽ, ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ,ലീലാ ബാലൻ മെമ്പർമാരായ ജെസ്സി ,വത്സൻ, ഗോൾഡ എന്നിവർ സംസാരിച്ചു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാൻസർ ഡിപ്പാർട്ട്മെന്റ് മേധാവി ഡോക്ടർ രാധിക ക്യാൻസർ ബോധവൽക്കരണം നൽകി.ജിബിൻ ജോർജ്, ലിബിൻ സണ്ണി എന്നിവർ സംബന്ധിച്ചു.
കാൻസർ പ്രതിരോധത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും രോഗം നേരത്തേ കണ്ടെത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ 150 ലേറെ വനിതകൾ സ്ക്രീനിങ്ങ് പൂർത്തീകരിച്ചു
