വെള്ളമുണ്ട:
എം.കെ സാനു മാസ്റ്റർ. കലാഭവൻ നവാസ് അനുസ്മരണം നടത്തി
വെള്ളമുണ്ട – പബ്ലിക് ലൈബ്രറി വെള്ളമുണ്ടയിൽ എം.കെ സാനു മാസ്റ്റർ – കലാഭവൻ നവാസ് അനുസ്മരണ പരിപാടി ജില്ലാ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. എം. സുധാകരൻ അധ്യക്ഷനായിരുന്നു. എം.കെ സാനുമാസ്റ്റർ അനുസ്മരണം സാംസ്കാരിക പ്രവർത്തകൻ എം.ഗംഗാധരൻ നിർവഹിച്ചു. കലാഭവൻ നവാസ് അനുസ്മരണം നാടക സിനിമാ പ്രവർത്തകൻ മിഥുൻ മുണ്ടക്കൽ നടത്തി. കലാസാംസ്കാരിക മേഖലയിലെ നിരവധി പേർ പങ്കെടുത്തു എം.ശശി പ്രകാശ്. കെ. വിവേക് മോഹൻ എൻ.കെ ബാബുരാജ് പി.ജെ ആൻ്റണി ശിവൻ വി മംഗലശ്ശേരി നാരായണൻ എന്നിവർ സംസാരിച്ചു. വിവിധ മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തി. സെക്രട്ടറി മണികണ്ഠൻ ‘എം സ്വാഗതവും ത്രേസ്യഎം.ജെ നന്ദിയും പറഞ്ഞു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *