വയനാട് ജില്ലയുടെ 36-മത് ജില്ലാ കളക്ടറായി വി ചെല്‍സസിനി ചുമതലയേറ്റു. പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് കളക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. 2019 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ്. തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശിനിയാണ് വി. ചെല്‍സസിനി. ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വെങ്കിടേശ്വരനാണ് ഭര്‍ത്താവ്. ഒന്നര വയസ്സുള്ള രാജമാണിക്യം മകനാണ്.
