കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം
കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്. ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു…
ടി സിദ്ധിഖ് ഇന്നു മുട്ടില്‍,കണിയാമ്പറ്റ പഞ്ചായത്തുകളില്‍
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖ് ഇന്നു (ശനി) മുട്ടില്‍, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ 8 മണിക്ക് കാര്യമ്പാടിയില്‍ എ ഐ സി സി അംഗം എന്‍ ഡി അപ്പച്ചന്‍…
എൽഡിഎഫ് ജാഥ ഇന്നു തുടങ്ങും
കൽപറ്റ:എൽഡിഎഫ് സ്ഥാനാർഥി പികെ അനിൽകുമാറിന്റെ കൽപറ്റ മണ്ഡലം തല പര്യടന ജാഥ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ശനിയാഴ്ച ചൂരൽമലയിൽ ആരംഭിച്ച് കോട്ടത്തറ സമാപിക്കും. രാവിലെ ചൂരൽമല , നെല്ലിമുണ്ട, മേപ്പാടി, എരുമക്കൊല്ലി, കുന്നമംഗലം, ചെമ്പോത്തറ, കോട്ടവയൽ, അരപ്പറ്റ, റിപ്പൺ…
ടി സിദ്ദിഖിന്റെ പഞ്ചായത്ത് പര്യടനം ആരംഭിച്ചു
കല്‍പറ്റ: കല്‍പറ്റ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പഞ്ചായത്തു തല പര്യടന പരിപാടികള്‍ക്ക് മേപ്പാടി ഗ്രാമ പഞ്ചായത്തിലെ ആനപ്പാറയില്‍ തുടക്കമായി. രാവിലെ കോട്ടത്തറ മാടക്കുന്നിലെത്തിയ സിദ്ദിഖ് നാട്ടുകാരോട് വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു പര്യടന പരിപാടിയുടെ ഉദ്ഘാടനം…
എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
സ്വീപിന്റെ ഭാഗമായി കല്‍പറ്റ മണ്ഡലത്തിലെ എടപ്പെട്ടി ഉന്നതിയില്‍ വോട്ടര്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുകളുടെ സ്വഭാവവും പ്രാധാന്യവും സ്വീപ് അംഗം രതീഷ് വിശദീകരിച്ചു. ഓരോ വോട്ടും രാജ്യത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നുവെന്നും വോട്ട് രേഖപ്പെടുത്തുക അവകാശവും ഉത്തരവാദിത്തവുമാണെന്ന് ഉന്നതിയിലുള്ളവരെ ഓര്‍മ്മിപ്പിച്ചു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍…
സ്ഥാനാര്‍ത്ഥികളുടെ ചെലവുകണക്കുകള്‍: പരിശീലനം സംഘടിപ്പിച്ചു
നിയമസഭാ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികളുടെ വരവ്-ചെലവു കണക്കുകള്‍ കൃത്യവും സുതാര്യവുമായി സൂക്ഷിക്കുന്നതിനായുള്ള പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനത്തില്‍ വിവിധ സ്ഥാനാര്‍ത്ഥികളുടെ ചീഫ് ഇലക്ഷന്‍ ഏജന്റുമാർ പങ്കെടുത്തു. മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി പാറച്ചോടന്‍ പരിശീലനത്തിന്…
ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച…
പ്രചാരണം കൊഴുപ്പിക്കാൻ മോദിയെത്തുന്നു; 29ന് തൃശൂരും പാലക്കാട്ടും, ഏപ്രില്‍ 4 ന് പാലായിലും തിരുവനന്തപുരത്തും
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും. ഈ മാസം 29 ഞായറാഴ്ചയും ഏപ്രില്‍ നാല് ശനിയാഴ്ചയുമാണ് മോദിയെത്തുക. നരേന്ദ്രമോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും നടക്കും.…
കരയുദ്ധത്തിനായി 10 ലക്ഷം സൈനികരെ ഒരുക്കുന്നതായി ഇറാന്‍; ‘അമേരിക്കയെ നരകം കാണിക്കും’.
അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, 10 ലക്ഷത്തിലേറെ സൈനികരെ യുദ്ധസജ്ജമാക്കിയതായി ഇറാന്‍. അമേരിക്കയ്ക്ക് ഒരിക്കലും മറക്കാത്ത നാശം വിതയ്ക്കാന്‍ തങ്ങള്‍ ഒരുങ്ങിയതായാണ് ഇറാന്‍ അവകാശപ്പെടുന്നത്. ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ട ഇറാന്റെ…
നിരന്തരം മാധ്യമങ്ങളെ നിരീക്ഷിച്ച് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ നിരീക്ഷണത്തിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി (മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍, പ്രാദേശിക കേബിള്‍ ചാനലുകള്‍, റേഡിയോ, സാമൂഹമാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള…
