പുളിഞ്ഞാലിൽ3 പേർക്ക്പൂച്ചപ്പുലിയുടെ കടിയേറ്റു
മാനന്തവാടി: പുളിഞ്ഞാലിൽ പൂച്ച പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വള്ളുവശ്ശേരി നസീമ, നിയാസ് ഇറുമ്പൻ, കോട്ടമുക്കത്തു ഊരിലെ രാജു എന്നിവർക്ക് ആണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടത്തിലേക്കു പാഞ്ഞു കയറിയ പൂച്ചപ്പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തിൽ വൈറ്റ്…
തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി ധർണ നടത്തി
കൽപറ്റ: തുരങ്ക പാതയ്ക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി ചെയർമാൻ വർഗീസ് വട്ടേകാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. തുരങ്ക പാത ദുരന്ത പാതയാകാതിരിക്കാൻ ശരിയായ ശാസ്ത്രീയ പഠനങ്ങൾ നടത്തുവാൻ സർക്കാർ തയാറായിട്ടില്ലെന്നും, ജനങ്ങളുടെ…
കൽപ്പറ്റ സിവിൽ സ്റ്റേഷനിൽഓണചന്ത ഉദ്ഘാടനം ചെയ്തു.
കൽപ്പറ്റ:കൽപ്പറ്റ ഗവ.സർവ്വന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിൽ ആരംഭിച്ച ഓണചന്ത വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍
അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ സമിതി യോഗം പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു.…
വീണ്ടും കബനീദളം? വയനാട് തുരങ്കപാതയ്‌ക്കെതിരേ മാവോവാദികളുടെ പേരില്‍ പോസ്റ്റര്‍
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനം ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കാനിരിക്കെ പദ്ധതിക്കെതിരേ സമീപപ്രദേശമായ പുല്ലൂരാംപാറ പള്ളിപ്പടിയില്‍ മാവോവാദികളുടെപേരില്‍ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ‘പശ്ചിമഘട്ട പ്രദേശങ്ങളെ തകർക്കുന്ന തുരങ്കപാത നിർമാണം പുനഃപരിശോധിക്കുക, വൈത്തിരിയില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സി.പി. ജലീലിന്റെ ഘാതകരെ ശിക്ഷിക്കുക,…
കാട്ടാന പൂജാരിയുടെ വീട് തകര്‍ത്തു
ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ ചന്ദനമല ക്ഷേത്ര പൂജാരിയുടെ വീട് കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ക്ഷേത്രത്തിന് സമീപത്തെ വീടാണ് തകർത്തത്. ആർക്കും പരിക്കില്ല. വീട് പൂർണമായും തകർത്തു. വീട്ടിനകത്ത് കടന്ന് വീട്ട് സാധനങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്. ശബ്ദം കേട്ട് ഉണർന്ന…
ഓണക്കാല അധികവില വിതരണം
പുല്‍പ്പള്ളി: 2024 ഏപ്രില്‍ ഒന്നുമുതല്‍ 2025 മാർച്ച് 31 വരെ സംഭരിച്ച പാല്‍ ലിറ്ററിന് ഒരു രൂപ ഓണക്കാല അധികവില നല്‍കാൻ കബനിഗിരി ക്ഷീസംഘം ഭരണസമിതി യോഗം തീരുമാനിച്ചു. 2024 ജൂലൈയില്‍ മില്‍മ ലിറ്ററിന് രണ്ട് രൂപ പ്രകാരം അനുവദിച്ച അധികവില…
മീനങ്ങാടി സെന്‍റ് മേരീസ് സൂനോറോ പള്ളിയില്‍ എട്ടു നോന്പ് ആചരണം
കല്‍പ്പറ്റ: മീനങ്ങാടി സെന്‍റ് മേരീസ് സൂനോറോ പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ജനനപ്പെരുന്നാളും എട്ട് നോന്പ് ആചരണവും സുവിശേഷധാരയും സംഗീതവിരുന്നും ഒന്നു മുതല്‍ എട്ടുവരെ നടത്തും. വികാരി ഫാ. എല്‍ദോസ് കാട്ടുകുടി, ട്രസ്റ്റി ജോർജ് പൊയ്കയില്‍, സെക്രട്ടറി സണ്ണി കാലാപ്പിള്ളിയില്‍, പബ്ലിസിറ്റി കമ്മിറ്റി…
ചുരം ബൈപാസ് റീ ടെൻഡര്‍ ചെയ്യണം: ടി. സിദ്ദിഖ് എംഎല്‍എ
വൈത്തിരി: ചുരംറോഡുകളുടെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസ്, ബദല്‍ റോഡുകള്‍ യാഥാർഥ്യമാക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസാണ്. ഇത് ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി റീ ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാമത്തേത് പടിഞ്ഞാറത്തറ-പൂഴിത്തോട്…
പൊതുകിണര്‍ ഇടിഞ്ഞുതാഴ്ന്നു
ബത്തേരി: മഴയ്ക്കിടെ പൊതുകിണർ ഇടിഞ്ഞുതാഴ്ന്നു. നൂല്‍പ്പുഴ പള്ളിവയല്‍ നാരകകൊല്ലി കാട്ടുനായ്ക്ക ഉന്നതിക്കടുത്തുള്ള പൊതുകിണറാണ് വ്യാഴാഴ്ച രാത്രി പത്തോടെ ഇടിഞ്ഞുതാഴ്ന്നത്. കിണറിന്‍റെ രണ്ട് റിംഗ് വലിയ ശബ്ദത്തോടെ താഴ്ന്നു. കിണറിനുചുറ്റം അപകടരമാംവിധം ഗർത്തം രൂപപ്പെട്ടു. പ്രദേശത്തെ പത്തോളം കുടുംബങ്ങള്‍ കുടിവെള്ളമെടുത്തിരുന്നത് ഈ കിണറില്‍നിന്നാണ്.
