പൂനെയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഹെലികോപ്റ്റര്‍ അപകടം. ക്യാപ്റ്റന്‍ അടക്കം നാലുപേര്‍ ഹെലികോപ്റ്ററിലുണ്ടായിരുന്നു. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. എ ഡബ്ലിയു 139 ഹെലികോപ്റ്ററാണ് പൂനെ ജില്ലയിലെ പൗഡ് ഗ്രാമത്തില്‍ തകര്‍ന്നു വീണത്. മുംബൈയിലെ ജുഹുവില്‍ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്നു…

രഞ്ജിത്തിന്റെ രാജിക്കായി മുറവിളി; ഡിജിപിക്ക് പരാതി; സര്‍ക്കാര്‍ പ്രതിരോധത്തില്‍

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു. രഞ്ജിത്തിനെ സ്ഥാനത്തു നിന്നും നീക്കി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് ആനിരാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. നടി…

ആരോപണം തെളിഞ്ഞാല്‍ രഞ്ജിത്തിനെതിരെ നടപടി; ആവര്‍ത്തിച്ച് സജി ചെറിയാന്‍

തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ ആരോപണം തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. തെറ്റ് ആര് ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ നടപടി ഉറപ്പാണെന്നും മന്ത്രി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍…

തമിഴ്‌നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥികളുടെ എണ്ണം കുറയുന്നു, ഒഴിഞ്ഞു കിടക്കുന്നത് ഒരു ലക്ഷത്തിലധികം സീറ്റുകള്‍

ചെന്നൈ: തമിഴ്നാട് എഞ്ചിനീയറിങ് അഡ്മിഷന്‍ (ടിഎന്‍ഇഎ) എടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ്. കൗണ്‍സലിങ്ങിന്റെ രണ്ടാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ആകെയുള്ള 443 എണ്ണത്തില്‍ 30 കോളജുകളില്‍ ഒരു വിദ്യാര്‍ഥി പോലും അഡ്മിഷന്‍ എടുത്തിട്ടില്ല. 110 കോളജുകളില്‍ പത്തില്‍ താഴെയാണ് അഡ്മിഷന്‍ എടുത്ത…

കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

കണ്ണൂര്‍: നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളവരുടെ സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. രണ്ടുപേരാണ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്. ഇന്നലെയാണ് മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പിതാവിനെയും മകനെയും നിപ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരേയും നിരീക്ഷണ…

‘ഇന്ത്യക്കായി കളിക്കുക സ്വപ്നം, അതു സാധ്യമാക്കി’- ശിഖര്‍ ധവാന്‍ വിരമിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഓപ്പണറും വെറ്ററന്‍ താരവുമായി ശിഖര്‍ ധവാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരം വിരമിക്കല്‍ അറിയിച്ചത്. 2010 മുതല്‍ 2022 വരെ ഇന്ത്യക്കായി കളിച്ച താരമാണ് ധവാന്‍. 34 ടെസ്റ്റുകളും…

‘ഒരാൾ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാൽ കേസെടുക്കാൻ സാധിക്കുമോ’- രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി

തിരുവനന്തപുരം: നടിയുടെ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. നടി രേഖാ മൂലം പരാതി നൽകിയാൽ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ…

കേരളത്തില്‍ ഇന്ന് ശക്തമായ മഴ, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്ക് തീരം വരെം ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടു. പശ്ചിമ ബംഗാളിനും വടക്ക് കിഴക്ക് ജാര്‍ഖണ്ഡിലും മുകളിലായി മറ്റൊരു ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നതും ബംഗാള്‍…

സഹകരണ സൊസൈറ്റിയിൽ 10 കോടിയുടെ തട്ടിപ്പ്; ബിജെപി നേതാക്കൾക്കെതിരെ കേസ്

തിരുവനന്തപുരം: നിക്ഷേപകരുടെ 10 കോടിയിലധികം വരുന്ന തുക തട്ടിയെന്ന പരാതിയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാ​ഹികൾക്കെതിരെ പൊലീസ് കേസെടുത്തു. തകരപ്പറമ്പിലുള്ള തിരുവിതാംകൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 11 ബോർഡ് അം​ഗങ്ങളുടെ പേരിലാണ് കേസ്. ബിജെപി നേതാക്കളാണ് സംഘത്തിന്റെ ബോർഡിലുള്ളത്. മൂന്ന് കേസുകളാണ്…

എൻ.ഡി.ഡി.ബി പ്രതിനിധി സംഘം ദീപ്തിഗിരി ക്ഷീരസംഘം സന്ദർശിച്ചു.

എടവക : പ്രളയ ബാധിതരായ ക്ഷീര കർഷകർക്ക് ദേശീയ ക്ഷീരവികസന ബോർഡ് മലബാർ മിൽമ മുഖേന സൗജന്യമായി അനുവദിച്ച ടോട്ടൽ മിക്സ്ഡ് റേഷൻ ( ടി. എം. ആർ) കാലിത്തീറ്റ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എൻ.ഡി.ഡി.ബി സീനിയർ മാനേജർമാരായ തുംഗയ്യ സാലിയാൻ,…