കാണാതായവര്‍ക്കുള്ള തെരച്ചില്‍;മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയില്ല

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ വെളളിയാഴ്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താനായില്ല. വയനാട് ജില്ലയിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, പാലത്തിന് താഴെ ഭാഗം എന്നിവടങ്ങളിലും സൂചിപ്പാറ കാന്തന്‍പാറ തുടങ്ങിയ പ്രദേശങ്ങളിലും നിലമ്പൂര്‍ മേഖലകളിലും തെരച്ചില്‍ നടന്നിരുന്നു. ജനകീയ തെരച്ചിലിന്റെ ഭാഗമായും…

തല ഉയര്‍ത്തി ‘ആടുജീവിതം’: ഒന്‍പതു പുരസ്‌കാരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങി ബ്ലെസി ചിത്രം ആടുജീവിതം. മികച്ച നടനും സംവിധായകനും ഉള്‍പ്പടെ ഒന്‍പത് പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിയത്. കൂടാതെ മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായും ആടുജീവിതത്തെ തെരഞ്ഞെടുത്തു. നജീബിന്റെ മരുഭൂമിയിലെ ദുരിതജീവിതത്തെ മനോഹരമായി അവതരിപ്പിച്ചതിന് പൃഥ്വിരാജിനാണ് മികച്ച…

ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്‍, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2022 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ആനന്ദ് ഏകര്‍ഷി തിരക്കഥയെഴുതി, സംവിധാനം ചെയ്ത ആട്ടത്തിന്. മികച്ച തിരക്കഥയ്ക്കും എഡിറ്റിങ്ങിനുമുള്ള (മഹേഷ് ഭുവനേന്ദ്) പുരസ്‌കാരവും ആട്ടം നേടി. ഋഷഭ് ഷെട്ടിയാണ് മികച്ച നടന്‍ (കാന്താര). നടി നിത്യ മേനോന്‍ (തിരുച്ചിത്രംബലം…

‘എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം’- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്

ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സ് വെങ്കലത്തിലേക്ക് ടീമിനെ നയിച്ച് ഐതിഹാസികമായ ഹോക്കി കരിയറിന് വിരാമമിടാന്‍ മലയാളി താരം പിആര്‍ ശീജേഷിനു സാധിച്ചിരുന്നു. താരം കുടുംബത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ഇതിന്റെ ചിത്രങ്ങള്‍ ശ്രീജേഷ് ഇന്‍സ്റ്റ ഗ്രാമില്‍ പങ്കിട്ടു. എന്റെ കുടുംബത്തിന്റെ ഏറ്റവും…

സ്വര്‍ണവില കൂടി; വീണ്ടും 52,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ച് 52,500 കടന്നു. ഇന്ന് 80 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 52,500 കടന്നത്. 52,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് പത്തുരൂപയാണ് വര്‍ധിച്ചത്. 6565 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ…

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍; സപ്ലൈകോയ്ക്ക് 120 കോടി രൂപ കൂടി

തിരുവനന്തപുരം: ഓണക്കാലത്ത് വിലക്കയറ്റം തടയുക ലക്ഷ്യമിട്ട് സപ്ലൈകോയ്ക്ക് 120 കോടി രൂപ അനുവദിച്ചു. വിപണി ഇടപെടലിനായിട്ടാണ് തുക അനുവദിച്ചത്. ബജറ്റ് വിഹിതത്തിന് പുറമെയാണ് 120 കോടി അനുവദിച്ചത്. കഴിഞ്ഞമാസം 100 കോടി അനുവദിച്ചിരുന്നു. ഓണക്കാലത്ത് പച്ചക്കറി-പലവ്യഞ്ജനങ്ങള്‍ക്ക് വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ…

250 ഹെക്ടറില്‍ ലിഥിയം ശേഖരം; രാജ്യത്തെ ആദ്യത്തെ ഖനി ഛത്തീസ്ഗഡില്‍, ഉടന്‍ പ്രവര്‍ത്തനക്ഷമമാകും

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ലിഥിയം ഖനികള്‍ ഛത്തീസ്ഗഡിലെ കട്‌ഘോരയില്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാകും. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സാമ്പിള്‍ പഠനത്തിലും പര്യവേക്ഷണത്തിലും ഗണ്യമായ ലിഥിയം ശേഖരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഛത്തീസ്ഗഡിലെ കട്‌ഘോര പ്രദേശത്ത് ആദ്യത്തെ ലിഥിയം ഖനികളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ രാജ്യം…

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന് പിടിച്ച് മങ്കിപോക്സ്; പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡബ്ല്യുഎച്ച്ഒ

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാങ്കിപോക്സ് (എംപോക്സ്) പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് മങ്കിപോക്സില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. റിപ്പബ്ലിക് ഓഫ് കോംഗോയിൽ പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെയാണ്…

മികച്ച നടൻ മമ്മൂട്ടിയോ? ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും

ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്കാണ് പ്രഖ്യാപനം എന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. 2022 ലെ സിനിമകള്‍ക്കാണ് അവാര്‍ഡ്. സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നാളെ വൈകിട്ട് മൂന്ന് മണിക്കാണ് എത്തുക. ഇത്തവണത്തെ ദേശിയ പുരസ്കാരം…

ഒമാക് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷം ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയാ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഒമാക് ജില്ലാ പ്രസിഡൻ്റ് ഹബീബി പതാക ഉയർത്തി. പ്രതിജ്ഞയും ദേശീയഗാനവും മാത്രം നടത്തിയ ലളിതമായ ചടങ്ങിൽ…