കാശിക്ക് പോകുകയാണെന്ന് കുറിപ്പെഴുതി വീടുവിട്ടു; എട്ട് ദിവസം കഴിഞ്ഞിട്ടും വിദ്യാര്‍ഥിയെക്കുറിച്ച് വിവരമില്ല, അന്വേഷണത്തിന് എസ്‌ഐടി

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥി ശിവസൂര്യയെ എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഓണ്‍ലൈന്‍ ഗെയിം പതിവാക്കി പണം നഷ്ടപ്പെട്ടതോടെ പിതാവ് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തില്‍ വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി എസ്‌ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.…

പാന്‍ട്രി മുതല്‍ ശുചിമുറി വരെ, വന്ദേഭാരതുമായി കിടപിടിക്കും; ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ്, ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ആഡംബര ബസ് ആലപ്പുഴയില്‍ നിന്ന് ഇന്നുമുതല്‍ സര്‍വീസ് ആരംഭിക്കും. ആലപ്പുഴ – ബംഗളൂരു വോള്‍വോ എക്‌സിക്യൂട്ടീവ് സെമി സ്ലീപ്പര്‍ സര്‍വ്വീസിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് ആലപ്പുഴ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ സി വേണുഗോപാല്‍ ഫ്‌ലാഗ് ഓഫ്…

നടന്‍ ദേവന്‍ ബിജെപി വിട്ടു; അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

തിരുവനന്തപുരം: നടന്‍ ദേവന്‍ ബിജെപി അംഗത്വവും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപനം നടത്തിയത്. രാജിക്കത്ത് തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടന്‍ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുദേവ…

ബത്തേരി മൂലങ്കാവിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ചു: 4 പേർക്ക് പരിക്ക്

സുൽത്താൻ ബത്തേരി: നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് 4 പേർക്ക് പരിക്കേറ്റു. ബത്തേരി മൂലങ്കാവ് 64-ൽ ഉച്ചയ്ക്ക് 12.15-ഓടെയാണ് അപകടം. കോഴിക്കോട് നിന്ന് മൈസൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്;.പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

മാനന്തവാടി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോട്, വടകര, പറയുള്ളതിൽ വീട്ടിൽ ലത സുനിൽ(59)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ആറാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതി പ്രകാരമാണ് നടപടി. യുവാവിന്…

ജില്ലയിൽ മാല പൊട്ടിക്കുന്ന കവർച്ചാ സംഘം സജീവം; ജാഗ്രതാ നിർദ്ദേശവുമായി വയനാട് പോലീസ്

കൽപ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കൽ കവർച്ച നടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വയനാട് പോലീസ് നിർദ്ദേശം നൽകി. സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ വിവരങ്ങളും പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ…

പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരിശീലന പദ്ധതി ആരംഭിച്ചു

പനമരം: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പരിശീലന പദ്ധതിക്ക് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് കെ. ടി. സുബൈർ നിർവ്വഹിച്ചു.കുട്ടികളിൽ ഇംഗ്ലീഷ് സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്താനും അക്കാദമിക…

ജി.യു.പി.എസ് കമ്പളക്കാടിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കമ്പളക്കാട്: ജി.യു.പി.എസ് കമ്പളക്കാടിൽ 80-ാമത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഒ. സി. എമ്മാനുവൽ ദേശീയപതാക ഉയർത്തിയതോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ദേശീയഗാനം ആലപിച്ചു.​തുടർന്ന് നടന്ന ചടങ്ങിൽ അധ്യാപിക സ്വപ്ന വി. എസ്. സ്വാഗതം…

തയ്‌ക്വാൻഡോ അക്കാഡമി കൽപറ്റയിൽ തുടക്കമായി

കൽപറ്റ : അമേച്ചർ ത്വയ്കോൺഡോ അസോസിയേഷൻ വയനാടിൻ്റെ കീഴിൽ കൽപറ്റ ത്വയ്കോൺ ഡോ അക്കാഡമി കൽപറ്റ എമിലിയിലെ കെൻയു റിയു കരാത്തെ അക്കാഡമിയിൽ തുടക്കമായി . കൽപറ്റ മുനിസിപ്പിൽ ചെയർമാൻ പി. വിശ്വനാഥൻ ഉത്‌ഘാടനം ചെയ്തു . കെൻ യുറിയു കരാത്തേ…

വയനാട് ജില്ലാ കോടതിയിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി

കൽപ്പറ്റ : വയനാട് ജിലാ കോടതിയിൽ ജസ്ജിജിമാരുടെയും അഭിഭാഷകരുടെയും കോടതിജീവനക്കാരുടെയും അഭിഭാഷക ഗുമസ്ഥൻമാരുടെയും നേതൃത്ത്വത്തിൽ സാതന്ത്രദിനാഘോഷ പരിപാടികൾ നടത്തി. സ്വതന്ത്രദിനാഘോഷത്താടനുബന്ധിച്ച് കോടതി സമുച്ചയത്തിൽ കൽപ്പറ്റ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഷൈജു മാണിശേശരിൽ പതാകയുയർതത്തി. തുടർന്ന് നടന്ന സാതന്ത്ര ദിനാഘോഷ ചടങ്ങിൽ…