കോഴിക്കോട്ട് ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾക്ക് ദാരുണാന്ത്യം; ഏഴുപേർക്ക് പരിക്ക്

2026 ഒക്ടോബർ 25 ഞായർ കോഴിക്കോട്: കൂടരഞ്ഞി-കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു അപകടം. കക്കാടംപൊയിലിൽ വിനോദയാത്രയ്ക്കായി പോയി മടങ്ങിയ മാറാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ്…

കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

2026 ഒക്ടോബർ 25 ഞായർ പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിൽ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഒക്ടോബർ 26) അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ…

ചേരാനെല്ലൂര്‍ അപകടം; ആഭ്യന്തരമന്ത്രിക്ക് അതൃപ്തി; ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും

2026 ഒക്ടോബർ 25 ഞായർ കൊച്ചി: ലൈസന്‍സില്ലാതെ കാര്‍ ഓടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ അപകട മരണത്തില്‍ പ്രതിയായ പതിനേഴുകാരനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബിഎന്‍എസ് 281, 106 (1) വകുപ്പുകള്‍ പ്രകാരമാണ് നേരത്തെ കേസെടുത്തിരുന്നത്. പതിനേഴുകാരന് ജാമ്യം കിട്ടിയതോടെ ആഭ്യന്തര മന്ത്രി…

സൗദിയിൽ വീണ്ടും ഹൂതി ആക്രമണം; കൺട്രോൾ റൂം തുറന്ന് കേരള ഹൗസ്

2026 ഒക്ടോബർ 24 ശനി റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം. രാജ്യത്തെ എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും വ്യോമതാവളത്തിനും നേരെയാണ് ആക്രമണം ഉണ്ടായത്. റിയാദ്, മക്ക എന്നീ പ്രദേശങ്ങളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. തായിഫ്, യാൻബു നഗരങ്ങൾ…

പിപി ദിവ്യയുടെ കത്ത് കിട്ടിയിട്ടില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റും കണ്ടില്ല; എംവി ഗോവിന്ദന്‍

2026 ഒക്ടോബർ 25 ഞായർ തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു ആത്മഹത്യചെയ്ത കേസില്‍ പ്രേരണക്കുറ്റത്തിന് പ്രതിസ്ഥാനത്തായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യ, പാര്‍ട്ടി സ്വീകരിച്ച അച്ചടക്ക നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് കിട്ടിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ദിവ്യയുടെ…

പുതിയ വഖഫ് ബോർഡിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തണം; ബിജെപി നേതാക്കൾ ഉൾപ്പെടെ ഏഴുപേരുടെ പട്ടിക നൽകി ക്രൈസ്തവ സംഘടന ACTS

2026 ഒക്ടോബർ 25 ഞായർ കൊച്ചി: സംസ്ഥാന വഖഫ് ബോർഡിലേക്ക് അമുസ്‌ലിം പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനയായ ‘ആക്ട്സ്’ ഹൈക്കോടതിയെ സമീപിച്ചു. വഖഫ് ബോർഡിലേക്ക് പരിഗണിക്കുന്നതിനായി ഏഴുപേർ അടങ്ങുന്ന പട്ടികയും സംഘടന കോടതിക്ക് കൈമാറി. എംപിമാരായ സുരേഷ് ഗോപി, കെ.…

‘വായനയാണ് ലഹരി’ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ച് എൽ.ഐ.എസ്.ആർ.

വെള്ളമുണ്ട: ലഹരിക്കെതിരെ വായനയുടെ സന്ദേശമുയർത്തി ലെറ്റ്സ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (എൽ.ഐ.എസ്.ആർ) സംഘടിപ്പിക്കുന്ന ‘വായനയാണ് ലഹരി’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലെ ലൈബ്രറികൾക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.മാനന്തവാടി എം.എൽ.എ. ഉഷാ വിജയൻ ഉദ്ഘാടനം ചെയ്തു.വെള്ളമുണ്ട…

ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പുത്തൂർവയൽ മണ്ഡകക്കുനിയിൽ ഉറവിൽ വർഗീസിന്റെ മകൻ ഷൈജു (51) വിനെയാണ് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കുടിവെള്ള പൈപ്പിൻ്റെ തകരാർ പരിഹരിക്കാൻ പോയ ഷൈജുവിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

തിരിച്ചു വന്ന പ്രവാസികളെയും നോർക്ക കെയർ ഇൻഷുറൻസിൽ ഉൾപ്പെടുത്തണം

പ്രവാസി കോൺഗ്രസ്‌ വയനാട് ജില്ലാ സമ്മേളനം…വയനാട്ടിലെ പ്രവാസികളുടെ സമകാലിക പ്രശ്നങ്ങൾ സമ്മേളനം ചർച്ച ചെയ്തു” ​”മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട പ്രവാസി കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ സഹായം നൽകണമെന്നും പട്ടികയിലെ അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്രാദുരിതം പരിഹരിക്കാൻ…

ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാത ദുബൈയിൽ; ഈ വർഷം തുറക്കും

2026 ഒക്ടോബർ 25 ഞായർ ദുബൈ: ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയൊരുക്കി ദുബൈ. നീളമേറിയ ഈ അത്ഭുതപാത ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിലാണ് ഒരുങ്ങുന്നത്. 2026 അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ വിസ്മയപാത പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത…