സംസ്കാര പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു.

പടിഞ്ഞാറത്തറ : സംസ്കാര ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന എസ് എൽ ആർ ,എസ്പി എൽ ഫുട്ബോള്‍ പ്രീമിയര്‍ ലീഗ് സീസണ്‍ അഞ്ചിൻ്റെ ഔദ്യോഗിക ലോഗോ പ്രകാശനം അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ നിര്‍വ്വഹിച്ചു. ചടങ്ങില്‍ എസ്.എല്‍.ആര്‍ ഗ്രൂപ് ഓഫ്…

കേരള മുസ്‌ലിം ജമാഅത്ത്കേരളയാത്രജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.

കൽപ്പറ്റ:കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്രയുടെ വയനാട് ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ സെൻ്റിനറിയുടെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് കേരള യാത്ര നടത്തുന്നത്. 2026ജനുവരി ഒന്ന് മുതൽ…

എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ…

വോട്ടർപട്ടിക തീവ്ര പരിഷ്കരണം; കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ( എസ്‌ഐആര്‍ ) ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ…

തദ്ദേശ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; കേരളം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ആണ് സര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കുന്നതുവരെ എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് കേരളം…

ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ; 6 ജില്ലകളിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ‌ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ…

പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു.

പുല്പള്ളി: സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന്റെ വിജയത്തിനായി ഉത്സവാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി ഒന്നു മുതല്‍ ഏഴുവരെയാണ് ഉത്സവാഘോഷം. ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍ അധ്യക്ഷത വഹിച്ച്ു. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ്, വിജയന്‍ കുടിലില്‍,…

വയനാട് ജില്ലാ സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റ്

മുണ്ടേരി: എം.കെ.ജിനചന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന സെൻട്രൽ സ്കൂൾ സ്പോർട്സ് മീറ്റിലെ മത്സര വിജയികൾക്ക് അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ സമ്മാനവിതരണം നടത്തി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സംസ്ഥാന ലഹരി…

അതിരാറ്റുകുന്ന് സ്കൂളിൽ നാടൻ പലഹാര മേള സംഘടിപ്പിച്ചു

അതിരാറ്റുകുന്ന്: ജി എച്ച് എസ് അതിരാറ്റുകുന്ന് സ്കൂളിൽ പലഹാര മേള സംഘടിപ്പിച്ചു. കുട്ടികൾ വീട്ടിൽനിന്ന് തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങളാണ് മേളയിൽ ഉണ്ടായിരുന്നത്. പലഹാര മേള പ്രധാനാധ്യാപിക സിനിമോൾ ഉദ്ഘാടനം ചെയ്തു. അധ്യാപകൻ സജേഷ് കെ.വി ആശംസകൾ അറിയിച്ച് സംസാരിച്ചു.

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ര വോട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു.അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി കെ.എ…