പോലീസ് സ്മൃതി ദിനാചരണം;രക്തദാന ക്യാമ്പുകളുമായി വയനാട് പോലീസ്

കല്‍പ്പറ്റ: ഈ വര്‍ഷത്തെ പോലീസ് സ്മൃതി ദിനം, പോലീസ് പതാക ദിനം എന്നിവയോടനുബന്ധിച്ച് ജില്ലയില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 21ന് രാവിലെ പോലീസ് അനുസ്മരണദിന പരേഡ് വയനാട് ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ജില്ലാ…

ടീ ഫോർ ചാരിറ്റി ബ്രോഷർ പ്രകാശനം ചെയ്തു

കൽപ്പറ്റ: ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടി ഫോർ ചാരിറ്റി പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു.ടി ഫോർ ചാരിറ്റി ബ്രോഷർ ജില്ലാ പോലീസ് മേധാവി എസ് ദേവ മനോഹർ ഐ.പി.എസ് പ്രകാശനം ചെയ്തു. സംഘാടക സമിതി…

ശ്രേയസ് സ്വാശ്രയ സംഘം വാർഷികം നടത്തി

അമ്പുകുത്തി :-അമ്പുകുത്തി യൂണിറ്റിലെ സ്നേഹ സ്വാശ്രയ സംഘത്തിന്റെ ഇരുപത്തി രണ്ടാം വാർഷികം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ശോഭന അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിലോമണി വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു.അമ്പുകുത്തി യൂണിറ്റിലെ ആദ്യകാല പ്രവർത്തക അച്ചാമ്മയെ…

ശ്രീ നാരായണ ഗുരുവിൻ്റെ ദർശനം ലോകം ഇന്ന് ചർച്ച ചെയ്യപ്പെടുന്നു ” പി.ടി. മൻമദൻ “

മീനങ്ങാടി : എസ് .എൻ ഡി പി യോഗം കൽപ്പറ്റ യൂണിയൻ പരിധിയിൽ ഉള്ള ശാഖ യോഗങ്ങളുടെ കുടുംബ സംഗമം യോഗം കൗൺസിലർ. പി.റ്റി. മൻമദൻ മീനങ്ങാടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഒത്തു ചേർന്ന ജന സമൂഹത്തെ സാക്ഷി ആക്കി ഉത്ഘാടനം…

ആരോഗ്യസുരക്ഷയ്ക്ക് കൈത്താങ്ങായി മൂപ്പൈനാട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി

റിപ്പണ്‍: വയനാട് ജില്ലാ ഗ്ലോബല്‍ കെഎംസിസിയുടെയും വിംസ് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ മൂപ്പൈനാട് പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി വിംസ് പ്രിവിലേജ് കാര്‍ഡ് വിതരണവും ആരോഗ്യബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. റിപ്പണ്‍ ദാറുല്‍ ഉലൂം മദ്‌റസാ ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി…

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി

കല്‍പ്പറ്റ: കല്‍പ്പറ്റക്കാരുടെ ആദ്യകാല വിദ്യാലയവും 1905ല്‍ സ്ഥാപിതവുമായ ബോര്‍ഡ് സ്‌കൂള്‍ (കല്‍പ്പറ്റ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍) പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം ‘തിരികെ സ്‌കൂളിലേക്ക്’സംഘടിപ്പിച്ചു. ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കാനും മാതൃവിദ്യാലയത്തിന്റെ വികസനത്തിന് കരംകോര്‍ക്കാനുമായി നിരവധി പൂര്‍വ്വവിദ്യാര്‍ത്ഥികളും മുന്‍ അധ്യാപകരും മുന്‍ പിടിഎ ഭാരവാഹികളും സംഗമത്തില്‍…

ഗുണ്ടൽപേട്ടക്ക് സമീപം കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒമ്പതു വയസുകാരൻമരിച്ചു

വടകര വൈക്കിലശേരി മീത്തലചാലിൽ മിഥുൻ ലാലിന്റെമകൻ ഏഥൻ മിഥുൻലാൽ (9) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മിഥുൻ ലാൽ (37), നിഥിൻ ലാൽ(33), നവ്യ മോഹൻ (37), സോനു വി എസ് (33), ഈഷ കല്യാണി (5), എസ്ത പാർവതി(4), നൈനലക്ഷ്മി (3)…

സ്വര്‍ണവില ഈ മാസത്തെ കുറഞ്ഞ നിരക്കില്‍ : ഇന്ന് കുറഞ്ഞത് 640 രൂപ

2026 ഒക്ടോബർ 20 ചൊവ്വ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ വര്‍ധിച്ച വില ഇന്ന് കുറഞ്ഞു. പവന് 640 രൂപ കുറഞ്ഞ് 1,07,920 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കുറഞ്ഞ് 13,490 രൂപയായി. ഇന്നലെ 1,08,560 രൂപയായിരുന്നു പവന്‍…

വീണാ ജോർജിനെതിരെ നിയമനടപടി സ്വീകരിക്കും; ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിക്കുമെന്ന് മുഹമ്മദ് ഷമ്മാസ്

2026 ഒക്ടോബർ 20 ചൊവ്വ കോഴിക്കോട്: മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സംഭവത്തിൽ ഗൺമാന്റെ മൊഴി പുറത്തുവന്നാൽ നിയമവശം പരിശോധിച്ച് വീണാ ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. സംഭവസമയത്ത് കെ.എസ്.യു ഉയർത്തിയത്…

അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് കാർ ഡ്രൈവർ മുങ്ങി; കാറിനുള്ളിൽ നിന്ന് എംഡിഎംഎ കണ്ടെത്തി

2026 ഒക്ടോബർ 20 ചൊവ്വ മലപ്പുറം: കെ.എന്‍.ജി റോഡിലെ മമ്പാട് ബീംബുങ്ങലില്‍ അപകടത്തില്‍പെട്ട കാറില്‍നിന്ന് ലഹരിമരുന്നായ എം.ഡി.എം.എ കണ്ടെത്തി. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് 0.58 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ശേഷം കാറോടിച്ചിരുന്നയാള്‍ കടന്നുകളഞ്ഞു.…