ചേന്തി അനിലിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ പാതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ചേന്തിയില്‍ മുഖ്യമന്ത്രിയ റോഡില്‍ തടഞ്ഞ സംഭവത്തില്‍ ഡിസിസി അംഗം ചേന്തി അനിലിന് സസ്‌പെഷന്‍. പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍. കെപിസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കേസില്‍ ചേന്തി അനിലിനെതിരായ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
‘മെസ്സിയെ കൊണ്ടുവരുമെന്ന പേരില്‍ നടന്ന കള്ളക്കച്ചവടത്തെ ന്യായീകരിച്ചത് മോശമായിപ്പോയി’; തെറ്റുകള്‍ ന്യായീകരിച്ച് പിണറായയുടെ വിലപോയി’; ജി സുധാകരന്‍
ആലപ്പുഴ: ലിയോണല്‍ മെസ്സിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പിണറായി വിജയന്റെ വില പോയെന്ന് ജി സുധാകരന്‍ എംഎല്‍എ. പിണറായി പ്രതികരിക്കുന്നത് തെറ്റുകളെ ന്യായീകരിക്കാന്‍ മാത്രമെന്നും ചന്ദ്രിക ഓണപ്പതിപ്പിലെ സംഭാഷണത്തില്‍ ജി സുധാകരന്‍ വ്യക്തമാക്കി. എംവി ഗോവിന്ദന്‍ സിപിഐഎമ്മിന്റെ ഗതികേടെന്നും എം…
വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് ജോലി നേടി; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്; കെവി ഗണപതി ഒളിവില്‍
പാലക്കാട്: വ്യാജ മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ച് പഞ്ചായത്തില്‍ താല്‍ക്കാലിക ജോലി നേടിയെന്ന പരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. പാലക്കാട് പുതുക്കോട് പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തോളം തൊഴിലുറപ്പ് അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റായി ജോലി ചെയ്ത കെവി ഗണപതിക്കെതിരെയാണ് വടക്കഞ്ചേരി പൊലീസ് കേസെടുത്തത്.…
സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്; പവന് 2,120 രൂപ കുറഞ്ഞു
കൊച്ചി: തകർച്ചയിൽ നിന്നു കരകയറിയ സ്വർണം ഇന്ന് വീണ്ടും കൂപ്പുകുത്തി. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ സ്വർണം ഗ്രാമിന് 265 രൂപ കുറഞ്ഞു. പവന് 2,120 രൂപ ഇടിഞ്ഞ് 1,16,040 രൂപയായി. ഗ്രാമിന് 14,505 രൂപയാണ് വില. തുടർച്ചയായി മൂന്ന് ദിവസത്തെ ഇടിവിന്…
ഇന്ത്യ കളിക്കും, ഇന്ത്യ ജയിക്കും’; ഇന്ന് ദേശീയ കായിക ദിനം
ഇന്ന് ദേശീയ കായിക ദിനം. ഇന്ത്യൻ ഹോക്കിയെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ താരം മേജർ ധ്യാൻ ചന്ദിൻ്റെ ജന്മദിനമാണ് ഈ ദിനം. 2012 മുതലാണ് ധ്യാൻ ചന്ദിനോടുള്ള ആദരസൂചകമായി ഈ ദിനം രാജ്യത്ത് ദേശീയ കായിക ദിനമായി ആചരിക്കാൻ തുടങ്ങിയത്.…
50 ദിവസം കൊണ്ട് ബോഡി ട്രാൻസ്ഫോർമേഷൻ, ‘ഡിസി’യിൽ കത്തികയറി ലോകേഷ്, ഫിറ്റ്നസ് സീക്രട്ട്
സംവിധായകനിൽ നിന്ന് നടനിലേക്കുള്ള ലോകേഷ് കനകരാജിന്റെ മാറ്റം നൂറു ശതമാനവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ലോകേഷ് നായകനായി എത്തിയ ഡിസി തിയറ്ററുകളിൽ രണ്ടാഴ്ചക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ബോക്സ് ഓഫീസിൽ ചിത്രം വിജയക്കുതിപ്പ് തുടരുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ലോകേഷ് ഡിസിക്ക്…
നൂഡിൽസ് വാങ്ങാന്‍ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പട്ടാപ്പകൽ അതിക്രമം, മൂന്ന് പേർ അറസ്റ്റിൽ
ഗാസിയാബാദ് ∙ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ. പ്രതികളിൽ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.വേവ് സിറ്റിയിലെ വീടിനു സമീപത്തുള്ള കടയിൽ നൂഡിൽസ് വാങ്ങാൻ പോയതാണ് ഏഴാം ക്ലാസുകാരി. ഉച്ചസമയത്താണ് നാടിനെ നടുക്കിയ സംഭവം. കുട്ടി പഠിക്കുന്ന…
എല്‍എന്‍ജി ഇറക്കുമതി ചെലവ് വര്‍ധിച്ചു; രാജ്യത്ത് സിഎന്‍ജി വില 3.89 രൂപ കൂടി
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി ചെലവ് വര്‍ധിച്ചതിനെ പിന്നാലെയാണ് നീക്കം. ഇന്ന് മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. ഐജിഎല്‍ സര്‍വീസ് നടത്തുന്ന എല്ലാ…
ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ
ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ ലഭിക്കും. 5 വര്‍ഷമാണു കാലാവധി. എന്നാല്‍, ഒരു വര്‍ഷം പരമാവധി 180 ദിവസത്തില്‍…
ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്
തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. യാത്രാ തിരക്ക് കണക്കിലെടുത്ത് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു ജങ്ഷനില്‍ നിന്ന് ഇന്ന് രാവിലെ 11:15ന് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച പുലര്‍ച്ചെ 04:00 മണിയ്ക്കാണ് ബംഗളൂരുവിലെത്തുക.…
